ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അസംഖ്യം പ്രമുഖരുണ്ട്. അവരില്‍ സ്ത്രീകളുമുണ്ട് പുരുഷന്മാരുമുണ്ട്. 1857 മുതലുള്ള കാലഘട്ടം പരിശോധിച്ചാല്‍ സ്ത്രീകളുടെ പങ്ക് അല്‍പ്പം കഴിഞ്ഞാണ് ശ്രദ്ധിക്കപ്പെട്ടതെന്ന് മാത്രം. ബ്രിട്ടീഷുകാരുടെ പിടിയില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ഇന്ത്യയുടെ വാനമ്പാടിയായ സരോജിനി നായ്ഡു വെറുമൊരു സ്വതന്ത്ര്യസമരസേനാനി മാത്രമായിരുന്നില്ല കവയിത്രിയും നവോത്ഥാനനായികയും കൂടിയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ച ആദ്യവനിതയും ഗവര്‍ണറായി സേവനം അനുഷ്ഠിച്ചും അവര്‍ ഇന്ത്യയില്‍ ചരത്രമെഴുതി. ഒരിക്കല്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സരോജിനി നായ്ഡു നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് നോര്‍വേയുടെ മുന്‍ പരിസ്ഥിതിമന്ത്രി എറിക് സോളമാണ്. 1928 ല്‍ റെക്കോഡ് ചെയ്യപ്പെട്ട 55 സെക്കന്റ് ക്ലിപ്പാണ് ഇത്. പുതിയ ലോകത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ ഒരു സ്ത്രീ എത്തിയാല്‍ എങ്ങിനെയുണ്ടാകുമെന്ന ഒരു പ്രചോദനാത്മക പ്രസംഗമാണ് വീഡിയോയില്‍. ''സുഹൃത്തുക്കളേ ഞാന്‍ വരുന്നത് ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞതെങ്കിലും വളരെയേറെ പൗരാണികതയുള്ള ഒരു രാജ്യത്തില്‍ നിന്നുമാണ്. വളരെ യാഥാസ്ഥിതികരെന്ന് നിങ്ങള്‍ പഠിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു രാജ്യം ഒരു പ്രതിനിധിയായും നയതന്ത്രജ്ഞയായും ഒരു സ്ത്രീയെ തെരഞ്ഞെടുത്തത് ഒരു പക്ഷേ നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടാകും. എന്നാല്‍ ഇന്ത്യയുടെ സംസ്കാരം വളരെക്കാലമായി സ്ത്രീകളെ മുന്‍നിരയില്‍ നിര്‍ത്തിയിട്ടുണ്ട്.''
''എന്നാല്‍ ഇന്ത്യന്‍ നാഗരികതയുടെ മുഴുവന്‍ ചരിത്രവും നിങ്ങള്‍ വായിച്ചാല്‍, സ്ത്രീകള്‍ അതിന്റെ സംസ്കാരത്തിന്റെയും അതിന്റെ എല്ലാ പ്രചോദനങ്ങളുടെയും എല്ലാ നൂറ്റാണ്ടുകളായി വിദേശത്തേക്ക് കടന്നുപോയ സമാധാനത്തിന്റെ എല്ലാ എംബസികളുടെയും കേന്ദ്രമായിരുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കും.'' വീഡിയോ ഇതിനകം 1.8 ലക്ഷം പേരാണ് കണ്ടിരിക്കുന്നത്. 4000 പേര് ലൈക്കും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പോരാടിയ സരോജിനി നായ്ഡുവും മകള്‍ പദ്മജയും ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലും പിന്നീട് ഗവര്‍ണര്‍മാരായി ഇരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേരും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരുമാണ്. വൈ ബി യീറ്റ്സിനെ പോലെയുള്ള വലിയ കവികളില്‍ നിന്നും പ്രശംസ ഏറ്റുവാങ്ങിയ കവയിത്രിയാണ് സരോജിനി നായ്ഡു. വീഡിയോയ്ക്ക് അനേകം പേരാണ് കമന്റ് ഇട്ടിട്ടുള്ളത്.

Comments