
പ്രണയം എക്കാലത്തും ഒരു അനുഭൂതിയാണ്. പല ചരിത്ര കഥകളും അനശ്വരമായ പ്രണയത്തെ സംബന്ധിച്ചുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് പ്രണയം പലര്‍ക്കും നേരം പോക്ക് മാത്രമാണ്. എനന്ാല്‍ ഇവിടെ ഭാര്യ മരിച്ചിട്ടും അവരുടെ ഓര്‍മകളില്‍ ജീവിച്ച് അവസാന ശ്വാസം വരെയും അവരുടെ ചിതാഭസ്മം സൂക്ഷിച്ച ഒരാളുണ്ട്. അനശ്വരമായ പ്രണയത്തിന്റെ കഥ പറയാം.
മരിച്ചു പോയ ബീഹാര്‍ സ്വദേശി ഭോലനാഥ് അലോകിന്റെ കഥയാണിത്. അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെയും തന്റെ ഭാര്യയുടെ ചിതാഭസ്മം സൂക്ഷിച്ചു വെച്ചിരുന്നു. ഭാര്യയുടെ ഓര്‍മകള്‍ തന്നോടൊപ്പം ഉണ്ടാവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. താന്‍ മരിച്ചാല്‍ തന്റെയും ചിതാഭസ്മം ഇതിനോടൊപ്പം ചേര്‍ക്കണം അതിലൂടെ ഞങ്ങളുടെ പ്രണയം മരിച്ചാലും നിലനില്‍ക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് അദ്ദേഹം കരുതിയിരുന്നത്. ഭോലനാഥിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ആഗ്രഹം മക്കള്‍ നിറവേറ്റി കൊടുത്തു.
1990ല്‍ ഭോലനാഥിന്റെ ഭാര്യ പത്മ റാണി മരിച്ചു. പിന്നീട് 32 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഭാര്യയുടെ ചിതാഭസ്മം ഒരു മാവിന്റെ ചില്ലയില്‍ കെട്ടിതൂക്കി. ദിവസവും ഭോലനാഥ് ആ മാവിന്റെ ചുവട്ടില്‍ എത്തുകയും എന്നും റോസാപൂക്കള്‍ ചിതാഭസ്മത്തിനു താഴെ കൊണ്ടു വെയ്ക്കുകയും ചെയ്യുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 നു ഭോലനാഥ് അലോക് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഭോലനാഥിന്റെ ആഗ്രഹം പോലെ തന്നെ മരുകകന്‍ അശോക് സിംങും കുടുംബാംഗങ്ങളും ഇരുവരുടേയും ചിതാഭസ്മം ഒന്നിച്ചാക്കി. കൂടാതെ അവര്‍ അത് മാവിന്റെ ചില്ലയില്‍ സ്ഥാപിയ്ക്കുകയും ചെയ്തു. മാത്രമല്ല ഭോലനാഥ് അലോകിന്റെ കുടുംബത്തിലുള്ളവര്‍ എന്തു കാര്യം ചെയ്താലും അദ്ദേഹത്തിന്റെയും ഭാര്യയുടേയും അനുഗ്രഹം വാങ്ങാന്‍ മാവില്‍ ചുവട്ടിലെത്തി പ്രാര്‍ത്ഥിച്ചാണ് പോകുന്നത്.
അദ്ദേഹത്തിന്റെ ചെറുമക്കള്‍ അവരുടെ മുത്തശ്ചന്റെയും, മുത്തശ്ശിയുടേയും പ്രണയം കണ്ടു വളരണമെന്നാണ് മരുമകന് അശോക് സിംങ് പറയുന്നത്.






