
കാരുണ്യ ഫാര്‍മസി വഴി ടൈഫോയ്ഡ് വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. കെ.എം.എസ്.സി.എലിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി. ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ഭക്ഷ്യസുരക്ഷാ നടപടിയുടെ ഭാഗമായി ടൈഫോയ്ഡ് വാക്സിന് 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്.
എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ടൈഫോയ്ഡ് വാക്സിന് ഉള്പെട്ടിരുന്നതിനാല് കെ.എം.എസ്.സി.എല്‍ വഴി മരുന്ന് ലഭ്യമായിരുന്നില്ല. എന്നാല്‍ കെ.എം.എസ്.സി.എലിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശപ്രകാരം പരമാവധി വില കുറച്ച് മരുന്ന് കാരുണ്യ വിഭാഗം വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നാണ് . എത്രയും വേഗം മരുന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.






