സഹജീവികളോട് സ്നേഹം കാണിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇവിടെ യു കെയിലെ വ്യാപാരിയായ എഹ്സാന്‍ ഷേര്സാദിന് തന്റെ സഹജീവി സ്നേഹത്തിന് വലിയ വില നല്‍കേണ്ടതായി വന്നു. വലിയ വിലയെന്ന് പറയുമ്പോള്‍ ഏതാണ്ട് 27 ലക്ഷം രൂപ. വില്‍പ്പനയ്ക്കായി വച്ചിരുന്ന സാധനങ്ങള്‍ മിക്കതും എലി കടിച്ചതായി കണ്ടെത്തിയതാണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍ മൃഗസ്നേഹിയായ ഷേര്സാദിന്റെ നിലപാട് എലികള്‍ക്ക് ഇഷ്ടാനുസരണം കഴിക്കാമെന്നായിരുന്നു.
കടയിലെ ഷോ വിന്‍ഡോയിലെ സാധനങ്ങള്‍ പോലും എലി കടിച്ചതായി കണ്ടെത്തിയതോടെ അധികൃതര്‍ വൃത്തിക്ക് അഞ്ചില്‍ ഒരു മാര്‍ക്ക് മാത്രം നല്കി. കൂടാതെ കാരണം കാണിക്കല്‍ നോട്ടീസും ഷെഹസാദിന് കൈമാറിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞട്ടും ഷേര്‍സാദ് പോയിരിന്നില്ല. തുടര്‍ന്ന് കോടതി കഴിഞ്ഞ മാസം അവസാനം കേസെടുക്കുകയും പിഴ ചുമത്തുകയുമായിരുന്നു.
2019ല്‍ വാല്‍തം ഫോറെസ്റ്റ് കൗണ്‍സില്‍ നടത്തിയ പരിശോധനയിലും ഇത്തരം നടപടികള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ഥാപനങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ വ്യാപാരികള്‍ക്ക് സാധ്യമായ എല്ലാ സഹകരണവും നല്‍കും എന്നു പറഞ്ഞ കൗണ്‍സില്‍
പക്ഷേ, ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.






