
അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ഗാനമായ ‘മെയിന്‍ ഖിലാഡി’ ക്ക് ചുവടുവെച്ച് സൂപ്പര്‍സ്റ്റാര്‍ റാം ചരണും പ്രശസ്ത കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും. രാം ചരണിന്റെ പുതിയ ചിത്രമായ RC15 ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് ഈ മനോഹരമായ വീഡിയോ എടുത്തിരിക്കുന്നത്. ഗണേഷ് കുമാറാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിമായിരിക്കുകയാണ് വീഡിയോ.
‘നന്ദി റാം ചരണ്‍ എപ്പോഴത്തെയും പോലെ ഗംഭീരമാക്കി. മാസ്റ്റര്‍ ജി നിങ്ങളാണ് ഖിലാഡി ’എന്നാണ് അക്ഷയ് കുമാര്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ രണ്ടുപേര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു. ‘അക്ഷയ് കുമാര്‍ സാറിനും ഗണേശാചാര്യ മാസ്റ്ററിനും വേണ്ടി മാത്രം!’ എന്നാണ് രാം ചരണ്‍ ട്വീറ്റിന് മറുപടി നല്‍കിയത്.
അക്ഷയ് കുമാര്‍ , ഇമ്രാന് ഹാഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുനന്ന സെല്‍ഫി എന്ന ചിത്രത്തിലെ ഗാനമാണ് മെയിന്‍ ഖിലാഡി. മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. നിങ്ങളുടെ ബെസ്റ്റിക്കൊപ്പം ഈ പാട്ടിന് റീല്‍സ് ചെയ്യു എന്ന അക്ഷയ്കുമാറിന്റെ പോസ്റ്റിന് പിന്നാലെയായിരുന്നു രാം ചരണിന്റെയും ഗണേഷ് ആചാര്യയുടെയും ഈ തകര്‍പ്പന്‍ പ്രകടനം.






