
കണ്ണൂര്‍: ആകാശ് തില്ലങ്കേരി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുെഹെബിന്റെ പിതാവ്. ഷുെഹെബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ആകാശ് തില്ലങ്കരിയെ തള്ളി ഡി.വൈ.എഫ്.ഐ യും രംഗത്ത് വന്നിട്ടുണ്ട്.
'' കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് ആകാശ് തില്ലങ്കേരിയുടെ വായില്‍ നിന്ന് കേള്‍ക്കണം. ഇക്കാര്യം തില്ലങ്കേരി പറയുക തന്നെ ചെയ്യും. മകന് നഷ്ടപ്പെട്ട വേദന ഇന്നും അനുഭവിക്കുന്നുണ്ട്.
എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇതുവരെ അറിയില്ല. ഷുെഹെബ് വധക്കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസ് മാര്‍ച്ച് 14ന് കോടതി പരിഗണിക്കുന്നുണ്ട്.''- മുഹമ്മദ് പറഞ്ഞു.
ആകാശ് തില്ലങ്കേരി കുറച്ചുകാലമായി സിപിഎമ്മിന് അനഭിമതനാണ്. ക്വട്ടേഷന്‍ ടീമിനെ വളര്‍ത്തിയെടുത്തുന്നു എന്നതാണ് ആകാശിന് മേല്‍ പാര്‍ട്ടി ചുമത്തുന്ന കുറ്റം. ഡി.െവെ.എഫ്.ഐ നേതാക്കളെ തേജോവധം ചെയ്യാനാണ് ആകാശ് തില്ലങ്കേരിയും അനുകൂലികളും ശ്രമിക്കുന്നതെന്ന് ഡി.െവെ.എഫ്.ഐ. ആരോപിച്ചു.
പുറത്ത് ഡി.െവെ.എഫ്.ഐ നേതാക്കളെന്ന തരത്തിലും അകത്ത് നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തരത്തിലുമാണ് ഇവരുടെ പ്രവര്‍ത്തനമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ. നേതൃത്വത്തിന് ഡി.െവെ.എഫ്.ഐ നേതൃത്വം കത്തു നല്കി.
എടയന്നൂര്‍ ഷുെഹെബ് വധക്കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി. സി.പി.എം.-ഡി.െവെ.എഫ്.ഐ. നേതൃത്വത്തിനെതിരേ ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്ത് വന്നിരുന്നു. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് പല കാര്യങ്ങളും നടത്തിച്ചതെന്ന് ആകാശ് ഫെയ്സ്ബുക്കില്‍ പറഞ്ഞു.
'' ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലും. പാര്‍ട്ടി തള്ളിയതോടെയാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തിരുത്താന്‍ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നത്.''- ഡി.െവെ.എഫ്.ഐ. മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുള്ള കമന്റില്‍ ആകാശ് തില്ലങ്കേരി പറഞ്ഞു. വിവാദത്തിന് പിന്നാലെ സരീഷ് ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ആകാശ് തില്ലങ്കേരി അനുകൂലികളും സി.പി.എം. പ്രാദേശിക നേതാക്കളും തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്ന വാക്കുതര്‍ക്കത്തിനിടെയാണ് പുതിയ ആരോപണം. പാര്‍ട്ടി നേതൃത്വം തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിക്ക് അടുത്തിടെ ഡി.െവെ.എഫ്.ഐ. പരിപാടിയില്‍വച്ച് നേതാവ് ഷാജര്‍ ട്രോഫി നല്കിയ സംഭവം വിവാദത്തിന് വഴിവച്ചിരുന്നു.
ഈ സംഭവം ഷാജറിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ആകാശ് തില്ലങ്കേരി നടത്തിയ ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ഒരു വിഭാഗം ആരോപിച്ചതാണ് തര്‍ക്കത്തിനു കാരണം.






