
ഇന്ത്യ മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ത്രിപുരയിലെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണിയോടെ പോളിംഗ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 3,326 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 28.14 ലക്ഷം ആള്ക്കാര് വോട്ടു രേഖപ്പെടുത്തും. 14,15,233 പുരുഷന്മാരും 13,99,289 സ്ത്രീകളും ബൂത്തിലെത്തും. നഗരത്തിലെ പോളിംഗ് ബൂത്തിലെല്ലാം രാവിലെ മുതല്‍ നീണ്ട ക്യൂആണ്.
മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം മാര്‍ച്ച് 2 നാണ് ഫലം പുറത്തുവരിക. മുഖ്യമന്ത്രി മണിക് സാഹ ബോരോദോവാലി നഗരത്തിലെ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആശിഷ്കുമാര്‍ സാഹയാണ് എതിര് സ്ഥാനാര്‍ത്ഥി. മണിക് സാഹ രാവിലെ തന്നെ അഗര്‍ത്തലയില്‍ എത്തി തന്റെ വോട്ട് രേഖപ്പെടുത്തി.
1100 ബൂത്തുകളെ പ്രശ്നബാധിതമായി അടയാളപ്പെടുത്തിയിട്ടുണ്ട്. 28 എണ്ണം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് സാഹചര്യമുള്ള ബൂത്തുകളായും വിലയിരുത്തുന്നു. ഇവിടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഗോത്രവര്‍ഗ്ഗ മേഖലയിലെ വോട്ടുകളാണ് നിര്‍ണ്ണായകമായി മാറുക. ബിജെപിയ്ക്കെതിരേ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്താണ് മത്സരിക്കുന്നത്. 30 വര്‍ഷത്തെ ഭരണത്തിന് ശേഷം 2018 ല്‍ സിപിഎമ്മിനെ വീഴ്ത്തി ബിജെപി ത്രിപുരയില്‍ ഭരണം നടത്തി.






