
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നടത്തിയ വമ്പന്‍ അടച്ചുപൂട്ടലിലൂടെ ആയിരക്കണക്കിന് പേരുടെ പണി കളഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് സ്ഥാപകനും സി.ഇ.ഒ.യുമായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സുരക്ഷ മെറ്റാ പ്ലാറ്റ്ഫോം കൂട്ടി. സക്കര്‍ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ ചെലവ് 4 ദശലക്ഷം ഡോളറില്‍ നിന്നും 14 ദശലക്ഷം ഡോളറിലേക്കാണ് കൂട്ടിയത്.
തൊഴിലാളികളെ പറഞ്ഞുവിടുന്നതിലൂടെ കമ്പനിയ്ക്ക് 1.5 ബില്യണ്‍ ഡോളര്‍ ലാഭിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇതുമൂലം സക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ചെലവാക്കേണ്ട തുക കമ്പനിക്ക് അധികചെലവായി. ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും 11,000 പേരെ പറഞ്ഞുവിട്ടതിന്റെ സാഹചര്യത്തില്‍ നിന്നുണ്ടായ ഭീതിയില്‍ നിന്നുമാണ് സുരക്ഷ കൂട്ടിയത്.
കാര്യക്ഷമതയുടെയും ചെലവിന്റെയും പേരും പറഞ്ഞായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുള്ള കൂട്ടപ്പിരിച്ചുവിടല്‍. ഫോര്‍ബ്സ് മാസികയുടെ ധനികരുടെ പട്ടികയില്‍ മൂന്നാമതുള്ള സക്കര്‍ബര്‍ഗിന്റെ ആസ്തി 78 ബില്യണ്‍ ഡോളറാണ്. അതേസമയം സക്കര്‍ബര്‍ഗിന്റെ സുരക്ഷാ ചെലവ് ബജറ്റില്‍ മെറ്റാ കുട്ടുന്നത് ഇതാദ്യമല്ല. 2021 ല്‍ സക്കര്‍ബര്‍ഗിനും കുടുംബത്തിനും സുരക്ഷ നല്കാന് ചെലവാക്കിയത് 15 ദശലക്ഷം ഡോളറായിരുന്നു.
സക്കര്‍ബര്‍ഗിന്റെ യാത്രയ്ക്കായി സ്വകാര്യ ജറ്റിനും മറ്റും ബജറ്റിട്ടിരിക്കുന്ന 1.6 ദശലക്ഷം ഡോളര്‍ ഒഴിവാക്കും. 2022 നവംബറിലായിരുന്നു മെറ്റാ 11,000 ജീവനക്കാരെ ഒഴിവാക്കിയത്. കമ്പനി വികസിപ്പിച്ചതിന്റെ ഉത്തരവാദിത്വം നേരത്തേ സക്കര്‍ബര്‍ഗ് ഏറ്റെടുത്തിരുന്നു. കോവിഡ് കാലത്ത് സാമൂഹ്യമാധ്യമങ്ങളുടേയും ഓണ്‍ലൈന്‍ പര്ച്ചേസിംഗിന്റെയും കൂടുമെന്ന് പറഞ്ഞായിരുന്നു കമ്പനി തൊഴിലവസരം കൂട്ടിയതെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.
സുരക്ഷയ്ക്കും യാത്രാചെലവുകള്ക്കുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് കഴിഞ്ഞ വര്‍ഷം ചെലവാക്കിയത് 1.6 ദശലക്ഷമായിരുന്നു. ആപ്പിളിന്റെ സിഇഒ ടീം കൂക്കിന്റെ സുരക്ഷാ ചെലവ് 630,630 ഡോളറും യാത്രാ ചെലവ് 712,488 ഡോളറാണ്. മൊത്തം 1,030,630 ഡോളര്‍ ചെലവ് വരും.






