സംസ്ഥാനത്തെ ടര്‍ഫുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരുന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ വസ്തുതാപരമല്ല. ലഹരി വില്‍പ്പന വ്യാപകമാകുന്ന സാഹചര്യത്തിലാണ് ടര്‍ഫുകള്‍ക്ക് നിയന്ത്രം ഏര്‍പ്പെടുത്തുന്നത് എന്ന രീതയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇവ വാസ്തവമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം നഗര പരിധിയിലെ സ്പോര്‍ട്സ് ടര്‍ഫുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കരട് മാതൃകയ്ക്ക് കോര്പറേഷന് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഇതുവരെയും പ്രസ്താവിച്ചിട്ടില്ല.നഗരപരിധിക്കുള്ളില്‍ വര്‍ധിച്ച് വരുന്ന ടര്‍ഫുകളുടെ എണ്ണം കണക്കിലെടുത്തും, രാത്രി വൈകിയുള്ള പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ടര്‍ഫുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോര്പറേഷന് ആലോചന നടത്തിയത്. തിരുവനന്തപുരം നഗര പരിധിയില്‍ വരുന്ന ഈ ടര്‍ഫുകളുടെ നിയന്ത്രണം സംബന്ധിച്ച വാര്‍ത്തകളാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.
കരട് മാതൃക അനുസരിച്ച് രാവിലെ 5 മുതല്‍ രാത്രി 10 മണി വരെയാണ് ടര്‍ഫുകള്‍ക്ക് പ്രവര്‍ത്തിക്കാനാകുക. അന്തിമ ഉത്തരവ് പുറത്തിറങ്ങിയാല്‍ ടര്‍ഫുകള്‍ക്ക് പ്രത്യേക ലൈസന്‍സ് നല്‍കാനും വാര്‍ഷിക ഫീസ് ഈടാക്കാനും കോര്‍പറേഷനു കഴിയും.

Comments