
ബ്രിട്ടന്റെ തീരമേഖലയില് നിന്ന് മാംസാഹാരിയായ ദിനോസറിന്റെ 166 ദശലക്ഷം വര്ഷം പഴക്കമുള്ള കാലടയാളം കണ്ടെത്തി. മേരി വുഡ്സ് എന്ന യുവതിയാണ് ഇത് കണ്ടെത്തിയത്. മെഗാലോസറസ് വിഭാഗത്തിലുള്ള ദിനോസറിന്റെതാണ് ഇതെന്ന് ഗവേഷകര് പറയുന്നു. ബര്ണിസ്റ്റോണ് ബേയിലാണ് മൂന്ന് അടിയോളം നീളമുള്ള ഇവയുടെ കാലടയാളം കണ്ടെത്തിയത്. തീര പ്രദേശത്ത് വിശ്രമിച്ച ദിനോസറിന്റെതാകാം ഇതെന്നാണ് വ്യാഴാഴ്ച പുറത്ത് വന്ന പഠനങ്ങള് സൂചിപ്പിക്കുന്നത്. യോര്ക്ക്ഷെയര് ജിയോളജിക്കല് സൊസൈറ്റിയാണ് ദിനോസറിന്റെ കാല്പാട് സംബന്ധിച്ച കണ്ടെത്തല് വിവരങ്ങള് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബീച്ചില് നടക്കാനിറങ്ങിയ മേരിയെന്ന യുവതിയാണ് പുറം തോടുള്ള ദിനോസറിന്റെ കാലടയാളം കണ്ടെത്തിയത്. ടെറാപോഡ് ഇനത്തിലുള്ള മൂന്ന് വിരലുകളുള്ള ഇനം ദിനോസറിന്റെ കാല്പാടാണ് തീരത്ത് കണ്ടെത്തിയത്. ഇത്തരത്തില് കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ കാല് അടയാളമാണ് ഇതെന്നാണ് ഫോസില് വിദഗ്ധര് വിശദമാക്കുന്നത്. കാല്പാടുകളുടെ പരിശോധനയില് നിന്ന് എട്ട് അടി മുതല് ഒന്പതി അടി വരെ അരഭാഗത്ത് ഉയരമുള്ള ദിനോസറിന്റെതാണ് ഇതെന്ന് ഗവേഷകര് വിശദമാക്കുന്നു. വിരലുകളിലെ നഖങ്ങള് മണലില് ഊന്നിയിട്ടുള്ള രീതിയില് നിന്നാണ് ദിനോസറിന്റെ സ്വഭാവം മനസിലാക്കിയതെന്നാണ് ഫോസില് ഗവേഷകനായ ഡീന് ലോമാക്സ് വിശദമാക്കുന്നത്.
തീരശോഷണത്തില് കാല്പാട് നഷ്ടമാകാതിരിക്കാന് പ്രദേശത്തെ മ്യൂസിയത്തില് സംരക്ഷിച്ചിരിക്കുകയാണ്.







Comments