
ഓണ്‍ലൈന്‍ തട്ടിപ്പിനു ഇരയാകുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. പേരോ, നാടോ ഒന്നും തന്നെ വെളിപ്പെടുത്താതെയാണ് തട്ടിപ്പു സംഘങ്ങള്‍ രംഗത്തു വരുന്നത്. ഓരോ ദിവസവും കൂടി വരികയാണ് ഇത്തരത്തിലുള്ള തട്ടിപ്പിന്റെ കണക്കുകള്‍. ഓണ്‍ലൈനില്‍ കൂടി പണം തട്ടിയെടുക്കലാണ് തട്ടിപ്പു സംഘങ്ങളുടെ പ്രധാന ജോലി.
അത്തരത്തിലൊരു തട്ിപ്പു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജോലി വാഗ്ദാനം ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു സ്ത്രീയെ തട്ടിപ്പു സംഘം വലയിലാക്കി. വീട്ടിലിരുന്ന് പണം സമ്പാദിയ്ക്കാമെന്നു പറഞ്ഞാണ് ഇവരെ സംഘം സമീപിച്ചത്. 49 കാരിയായ ഇവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് നഷ്ടമായത്.
ഫേസ്ബുക്കിലൂടെ വര്‍ക്ക് ഫ്രം ഹോം എന്ന പരസ്യം കണ്ട ഇവര്‍ തനിയ്ക്ക് ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടെന്നു പരസ്യത്തിനു താഴെ കമന്റ് ചെയ്തു. അപ്പോള്‍ തന്നെ ഇവര്‍ക്ക് ഇന്‍ ബോക്സില്‍ മെസ്സേജ് ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ബന്ധപ്പെടാന്‍ വേണ്ടി ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മെസേജ്. അതു കണ്ടയുടന്‍ തന്നെ ഇവരുടെ നമ്പര്‍ കൊടുക്കുകയും ചെയ്തു. പിന്നാലെ തന്നെ ഇവരുടെ ഫോണിലേക്ക് കോള്‍ വന്നു.
കമ്പനി അയച്ചു തരുന്ന യൂട്യൂബ് വീഡിയോയ്ക്ക് ലൈക്ക് ചെയ്യുക, ഇതാണ് ഇവരെ ഏല്‍പ്പിച്ച ആദ്യത്തെ ജോലി. അങ്ങനെ അവര്‍ പറഞ്ഞതു പ്രകാരം ലൈക്ക് ചെയതതോടെ 150 രൂപ ഇവരുടെ അക്കൗണ്ടിലേക്കു കയറി. അതോടെ ഇവര്‍ക്ക് കമ്പനിയോടുള്ള വിശ്വാസവും വര്‍ധിച്ചു. പിന്നീടും പണം ലഭിച്ചതോടെ അമ്പനി ചറയുന്ന എന്തു ജോലിയും ചെയ്യാനുള്ള വിശ്വാസ്യത കൈവന്നു.
എന്നാല്‍ കൂറേ ദിവസങ്ങള്‍ക്കു ശേഷം ലൈക്കു ചെയത വീഡിയോയുടെ പണം അക്കൗണ്ടില്‍ വന്നില്ല. അങ്ങനെ ഇവര്‍ കമ്പനിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി.എന്നാല്‍ പണം കിട്ടണമെങ്കില്‍ വേറെയും കുറച്ചു ജോലികള്‍ ഉണ്ടെന്നു ഇവരെ അറിയിച്ചു. അങ്ങനെ ബിറ്റ് കോയിനില്‍ പണം നിക്ഷേപിയ്ക്കാന്‍ ഇവരെ പ്രേരിപ്പിച്ചു. അങ്ങനെ കമ്പനി ജീവനക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങി ബിറ്റ്കോയിനില് പണം നിക്ഷേപിച്ചു. തന്റെ വെര്‍ച്വല്‍ അക്കൗണ്ടില്‍ പണം കൂടുന്നത് കണ്ടതോടെ യുവതിക്ക് ആവേശമായി. കൂടുതല്‍ പണം ഇവര്‍ നിക്ഷേപിച്ചു കൊണ്ടേയിരുന്നു.
2 ലക്ഷം രൂപയോളം ഇവര്‍ ബിറ്റ്കോയിനില് നിക്ഷേപിയ്ക്കാന്‍ തുടങ്ങി. വെര്‍ച്വല്‍ അക്കൗണ്ടില്‍ 20 ലക്ഷം രൂപ ആയതോടെ അവര്‍ പണം പിന്‍വലിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പണം പിന്വലിയ്ക്കാ്വന് സാധിച്ചില്ല. വീണ്ടും കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. അപ്പോഴാണ് യഥാര്‍ത്ഥ തട്ടിപ്പ് നടന്നത്.
പണം പിന്‍വലിക്കണമെങ്കില്‍ മറ്റൊരു അക്കൗണ്ടിലേക്ക് എട്ട് ലക്ഷം രൂപ നികുതി ആവശ്യങ്ങള്‍ക്കായി നിക്ഷേപിക്കണമെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെ ഇവര്‍
എട്ട് ലക്ഷം രൂപ അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. 20 ലക്ഷം രൂപ ഉടന്‍ തന്നെ പിന്‍വലിയ്ക്കാന്‍ സാധിയ്ക്കും എന്നു വിശ്വസിച്ചിരുന്ന ഇവര്‍ക്ക് ചതി പറ്റിയെന്നു മനസിലായി. പലതവണ തന്നെ കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആ ഫോണ്‍ നമ്പറുകള്‍ നിലവിലില്ലാതായി. അങ്ങനെ താന്‍ ചതിയ്ക്കപ്പെടുകയാണെന്നു മനസിലായപ്പോള്‍ ജനുവരി 31 നു പോലീസില്‍ പരാതി നല്കി. ഇവരുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിനോടനുബന്ധിച്ചുള്ള അന്വേഷണം നടന്നു വരികയാണ്.






