
കൊലക്കേസ് പ്രതിയായ ആകാശ് വാതുറന്നാല്‍ പല ഉന്നതരും കുടുങ്ങുമെന്നും , അതുകൊണ്ട് ആകാശിനെ വിഷമിപ്പിക്കരുതെന്നാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും വിഡി സതീശന്. ക്രിമിനലുകളായ ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ മുന്നില്‍ വിറച്ചുപോയ പാര്‍ട്ടിയാണ് സിപിഐഎം. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് സതിശന് ഇക്കാര്യം പരാമര്‍ശിച്ചത്.
സര്‍ക്കാര്‍ ചില കാര്യങ്ങള്‍ മറച്ചുവെയ്ക്കുന്നുവെന്നും സംരംഭങ്ങളുടെ കാര്യത്തില്‍ കള്ളകണക്കാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. മുഖ്യമന്ത്രി ഭീരുവാണെന്നും 100 കണക്കിന് പോലീസിന്റെ പുറകില്‍ ഒളിക്കുകയാണെന്നും, പിണറായിവിജയന് ഇപ്പോള്‍ പരിഹാസ പാത്രമാവുകയാണെന്നും ആരോപിച്ചു. കറുപ്പിനോട് മുഖ്യമന്ത്രിക്ക് ഇത്ര വെറുപ്പ് എന്തിനാണ്.
സിപിഐഎം എംഎല്‍എ മരിച്ചതിനാല്‍ ദുഖസൂചകമായി വെച്ച കരിങ്കൊടി വരെ അഴിച്ചു മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. സത്യാഗ്രഹ സമരം എന്ന് പരിഹസിച്ചവര്‍ ആത്മഹത്യാ സ്ക്വാഡുകള്‍ എന്ന് ഇപ്പോള്‍ പറയുന്നുവെന്നും സതീശന് വ്യക്തമാക്കി.
കരുതല്‍ തടങ്കല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ്. ഇതിനെ നിയമപരമായി പ്രതിപക്ഷം നേരിടും. സുപ്രിംകോടതിയുടെ നിര്‍ദേശം ഇപ്പോള്‍ സര്‍ക്കാര്‍ ലംഘിക്കുകയാണ്. സര്‍ക്കാരിനെതിരായ സമരങ്ങള്‍ ശക്തമാക്കും. സിപിഎം ഇപ്പോള്‍ പ്രതിരോധത്തില്‍ നില്കുന്നത് കൊണ്ടാണ് ജാഥയുടെ പേര് പ്രതിരോധ യാത്ര എന്നിട്ടതെന്നും ശതീശന്‍ പരിഹസിച്ചു.






