
ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയും, യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹര്‍ജി സമര്‍പ്പിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ചു കൊണ്ടാണ് പൊലീസ് റിപ്പോര്‍ട്ട്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാര്‍ മുഖേനയാണ് പൊലീസ് ഹര്‍ജി നല്‍കിയത്.
ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതിയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം
റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് പോലീസ് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. മറ്റ് കേസുകളില്‍ ഉള്‍പ്പെടരുത് എന്ന ജാമ്യവ്യവസ്ഥയിലെ മൂന്നാമത്തെ വ്യവസ്ഥ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷന് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആയിരുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐഎമ്മിന്റെ പങ്ക് വ്യക്തമാക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പോസ്റ്റ്.
മുഴക്കുന്ന്, മട്ടന്നൂര്‍ സ്റ്റേഷനുകളില്‍ ആകാശിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലും, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നുമുള്ള പരാതിയിലുമാണ് ഇയാള്‍ക്കെതിതെ കേസെടുത്തിട്ടുള്ളത്.
മുഴക്കുന്ന് സ്റ്റേഷനിലെ കേസില്‍ ആകാശിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇത് കൂടി ചൂണ്ടികാട്ടിയാണ് പ്രോസിക്യൂന്റെ ഹര്‍ജി.






