ന്യൂഡല്‍ഹി: മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള ആദ്യ ശൈത്യകാല സമ്മേളനം ഒന്നും ചെയ്യാതെ അവസാനിച്ചു. നവംബര്‍ 16ന് തുടങ്ങിയ സമ്മേളനം ഇന്നോടെ അവസാനിക്കും. ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സഭകള്‍ രണ്ടും യോഗം ചേര്‍ന്ന് പിരിയുകമാത്രമാണ് ചെയ്തത്. നോട്ട് അസാധുവാക്കിയ സംഭവത്തിലും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരയുള്ള ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിക്കാണിച്ച് ബഹളം വച്ചപ്പോള്‍ അഗസ്റ്റാ വെസ്റ്റലാന്‍ഡ് അഴിമതി ആരോപണവുമായി ഭരപക്ഷം തിരിച്ചടിച്ചു.
നോട്ട് റദ്ദാക്കലിനേക്കുറിച്ചുള്ള ഏതു വകുപ്പ് അനുസരിച്ചും തയ്യാറാണെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും ഭരണപക്ഷം ഇതുവരെ അംഗീകരിച്ചില്ല. മിക്ക ദിവസവും പാര്‍ലമെന്റ് ഉച്ചവരെ പിരിഞ്ഞിരുന്നു. ഇതിനിടയില്‍ ഒരു ദിവസം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പിരിയുകയും ചെയ്തു.
ഭരണകക്ഷി തന്നെ സഭ സ്തംഭിപ്പിക്കുന്ന അപൂര്‍വതയ്ക്കും സഭ സാക്ഷ്യംവഹിച്ചു. അവസാനമായി പ്രധാനമന്ത്രിക്ക് നേരെ വ്യക്തിപരമായി ആരോപണവുമുന്നയിച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇനി ഇത് പാര്‍ലമെന്റിന് പുറത്ത് ഇതിന്റെ തെളിവുകള്‍ കാണിക്കുമൊ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയുടെ പ്രതികരണവും നോട്ട് അസാധുവാക്കലിനെക്കുറിച്ച് ചര്‍ച്ചയില്ലാതെയും ഒരു സമ്മേളനം അവസാനിക്കുന്നത്.






