
'അന്ത അറബി കടലോരം ഉന്‍ അഴകൈ കണ്ടേനേ അന്ത കന്നി തെന്‍ട്രല്‍ ആടൈകള്ക്ക് കണ്കള് കണ്ടേനേ.... ഹമ്മാ ഹമ്മാ ഹമ്മ ഹമ്മ ഹമ്മാ' ബോംബേ സിനിമയിലെ ഏആര്‍ റഹ്മാന്റെ ഈ ഗാനം തലമുറ വ്യത്യാസമില്ലാതെ എല്ലാവരുടെയും തലയ്ക്ക് പിടിച്ച ഒന്നാണ്. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഗാനത്തിന്റെ ആസ്വാദനത്തിന് ഇന്നും ഇടിവ് വന്നിട്ടില്ല. നമ്മുടെയൊക്കെ ഇഷ്ട ഗാനമായ ഹമ്മ ഹമ്മയ്ക്ക് പുതിയ വേര്ഷനെത്തിയിരിക്കുകയാണ്. മണിരത്നത്തിന്റെ ബോംബേയിലൂടെ എത്തിയ ഗാനം വീണ്ടുമെത്തുന്നത് മണിരത്നത്തിന്റെ കയ്യൊപ്പുള്ള ചിത്രത്തിലൂടെയാണ്.
മണിരത്നം സംവിധാനം ചെയ്ത ഓകെ കണമണിയു െഹിന്ദി പതിപ്പായ ഓകെ ജാനുവിലൂടെയാണ് പുതിയ വേര്‍ഷനില്‍ ഹമ്മ ഹമ്മ എത്തിയത്. എന്നാല്‍ പഴയ ഗാനത്തിന്റെ ബീറ്റുകളില് നിന്ന് വ്യത്യസ്തമാണ് പുതിയ ഗാനം. പതിഞ്ഞ താളത്തിലും ശബ്ദത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ താരങ്ങളായ ആദിത്യ റോയ് കപൂറും ശ്രദ്ധയും സുന്ദരമായ ചുവടുകളുമായാണ് പാട്ടില്‍.
ബാദ്ഷയാണ് പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. സമ്മര്ദ്ധത്തോടെയാണ് പുതിയ പാട്ട് ഒരുക്കിയതെന്ന് ബാദ്ഷ പറയുന്നു. അടുത്ത വര്‍ഷം തീയറ്ററുകളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഷാഹിദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.






