
ന്യൂഡല്‍ഹി: ഹിജാബ് നിരോധനത്തിനെതിരെയുള്ള ഹര്ജ്ജികര് ഉടന്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് കര്‍ണ്ണാടക ഹൈകോടതി ശരിവച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ഹര്‍ജ്ജികള്‍. മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക.
വാര്‍ഷിക പരീക്ഷകള്‍ അടുത്തമാസം മുതല്‍ കര്‍ണ്ണാടകത്തില്‍ ആരംഭിക്കുകയാണ്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ കഴിയണമെന്നാവിശപ്പെട്ട് ചില വിദ്യാര്ഥിനികര് സുപ്രീം കോടതിയെ സമീപ്പിച്ചിരുന്നു. അടുത്ത മാസം ഒമ്പത് മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഒരു വര്‍ഷത്തെ വിദ്യാഭ്യാസം വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് നിരോധനം കാരണം നഷ്ടമായെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സൂചിപ്പിക്കുന്നു.
കര്‍ണ്ണാടക ഹൈകോടതിയുടെ ഹിജാബ് വിലക്കിയുള്ള വിധിക്കെതിരായുള്ള ഹര്‍ജ്ജിയില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധിയായിരുന്നു പുറപ്പെടുവിച്ചിരുന്നത്. തുടര്‍ന്ന് മൂന്നംഗ ബഞ്ചിലേക്ക് ഹര്‍ജികള്‍ വിടുകയായിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് ഇത് വരെയും രൂപീകരിച്ചിട്ടില്ല.





