
ബീഹാര്‍ സര്‍ക്കാറിന്റെ നാലാമത്തെ കാര്‍ഷിക പദ്ധതികളുടെ ഭാഗമായി നടന്ന ചടങ്ങില്‍ എത്തിയ അമിത് കുമാര്‍, കര്‍ഷകരോട് സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നു. മാനേജ്മെന്റ് ബിരുദധാരിയായ അദ്ദേഹം പൂനെയിലെ മികച്ച ജോലി രാജിവച്ചാണ് കൃഷിയിലേക്ക് ഇറങ്ങിയത്. സ്വന്തം ജില്ലയില്‍ ധൈര്യപൂര്‍വ്വം കൂണ് കൃഷി ചെയ്യാനുള്ള സാഹചര്യമൊരുക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് കൊണ്ടാണ് അദ്ദേഹം തന്റെ സംഭാഷണം ആരംഭിച്ചത്.
അമിത് കുമാര്‍ ബീഹാറിലെ നിരവധി സാധാരണക്കാരായ കര്‍ഷകര്‍ വന്നിരുന്ന സദസില്‍ പ്രസംഗിക്കാനായി കൂടുതലും ഉപയോഗിച്ചത് ഇംഗ്ലീഷ് വാക്കുകളായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി നിധീഷ് കുമാര്‍ ,കൃഷി ചെയ്യുന്നത് സാധാരണക്കാരാണെന്നും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നിങ്ങളെ ഇവിടെ വരുത്തിയത്. പക്ഷേ, നിങ്ങള്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഇതെന്താ ഇംഗ്ലണ്ടാണോ? ഇതാണ് ഇന്ത്യ. ബീഹാര്‍...' മുഖ്യമന്ത്രി നിതീഷ് കുമാര്‍, അമിത് കുമാറിനെ തിരുത്തി. ഇതോടെ സദസില്‍ നിന്ന് കൈയ്യടികള്‍ ഉയര്‍ന്നു. മുഖ്യമന്ത്രി തുടര്‍ന്നു, ബീഹാറിലെ സാധാരണക്കാരുടെ തൊഴിലായ കൃഷി ചെയ്യുന്നയാള്‍ അവരോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നതില്‍ പൊരുത്തകേടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഗവണ്മെന്റ് പ്രോജക്റ്റ് എന്ന് പറഞ്ഞത് സര്‍ക്കാരി യോജന എന്ന് ഉപയോഗിച്ചുകൂടെയെന്നും അമിതിനോട് മുഖ്യമന്ത്രി ചോദിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വൈറലായെങ്കിലും മുന്‍ സഖ്യകക്ഷിയും ഇപ്പോഴത്തെ എതിരാളിയുമായ ബിജെപി മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ഇംഗ്ലീഷ് ഭാഷ തന്നെ അലോസരമാണോ അതോ താഴ്ന്ന ജാതിക്കാര്‍ ഉപയോഗിച്ചതിന്റെ പ്രശ്നമാണോയെന്നും ബിജെപി ചോദിച്ചു.






