
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ജിനു പുന്നൂസിന് സ്ഥലം മാറ്റം. മലപ്പുറത്തേക്കാണ് കോട്ടയം അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എഡിഎം) ജിനുവിനെ സര്‍ക്കാര്‍ സ്ഥലംമാറ്റിയത്. അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്.
കോട്ടയത്ത് ജിനു പുന്നൂസിന്റെ ഓഫീസില്‍ ആറ് മാസം മുമ്പ് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് പരിശോധ നടത്തിയിരുന്നു. ഒരു എഡിഎമ്മിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ്.
ജിനു പുന്നൂസിനെ മലപ്പുറം ഡെപ്യൂട്ടി കളക്ടറായി നിയമിച്ചപ്പോള്‍ തൃശൂര്‍ എഡിഎമ്മായിരുന്ന റെജി പി ജോസഫിനെ കോട്ടയം എഡിഎമ്മായും ചുമതല നല്കി. തൃശൂര്‍ എഡി എമ്മായി മലപ്പുറം ഡെപ്യൂട്ടി കളക്ടറായിരുന്ന മുരളി പിയെ നിയമിച്ച് ഉത്തരവ് പുറത്തിറക്കി.






