
വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാപക തട്ടിപ്പ് നടന്നതായി കണ്ടെത്തി. സിഎംഡിആര്‍എഫില്‍ നിന്ന് അര്‍ഹതയില്ലാത്തവര്‍ക്ക് സഹായം ലഭിച്ചതായി വിജിലന്‍സ് കണ്ടെത്തി. സമ്പന്നരായ എറണാകുളം ജില്ലയിലെ വിദേശ മലയാളികള്‍ക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുള്ളതായി അറിഞ്ഞു.
തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്റ് നല്കിയ 16 അപേക്ഷയില്‍ സഹായം അനുവദിച്ചു. ഹൃദ്രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റില്‍ കരള്‍ രോഗിക്ക് ചികിത്സാ സഹായം നല്കി. കൊല്ലത്ത് പരിശോധിച്ച ഇരുപത് അപേക്ഷയില്‍ പതിമൂന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയത് എല്ലുരോഗ വിദഗ്ധനാണ്.
പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റ് നല്കി. ചികിത്സയ്ക്കു വേണ്ടി രണ്ട് ഘട്ടമായി ഒരു കുടുംബത്തിലെ നാലുപേരുടെ പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി പണം വാങ്ങിയെന്നും കണ്ടെത്തി.






