നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്കി കൊണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭുദേവയെ നായകനാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബ്ലൂ ഹില്‍ ഫിലിംസ്. എസ് ജെ സിനുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബ്ലൂ ഹില്‍ നൈല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാമാണ് നിര്‍മിക്കുന്നത്.
ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് തേര് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച ദിനില്‍ പി കെ ആണ്. ബ്ലൂ ഹില്‍ ഫിലിംസിന്റെ മൂന്നാമത്തെ പ്രൊഡക്ഷന്‍ ചിത്രം ഹൈ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
എസ്.ജെ.സിനുവിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന പ്രഭുദേവ ചിത്രത്തിന്റെ മറ്റു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടനുണ്ടാകും. ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെയായിരിക്കും ആരംഭിക്കുക.






