
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരമാണ് മൃണാളിനി രവി. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശിനിയായ താരം 2019 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സൂപ്പര്‍ ഡീലക്സിലൂടെയാണ് അഭിനയമേഖലയിലേക്ക് കടന്നുവരുന്നത്.
ഇപ്പോഴിതാ തന്റെ ഷൂട്ടിങ് തിരക്കുകളില്‍ നിണെന്നല്ലാം ഇടവേളയെടുത്ത് കൊണ്ട് മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് മൃണാളിനി. അവിടെ നിന്നുളള മനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിക്രം നായകനായെത്തിയ കോബ്രയിലാണ് മൃണാളിനിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. എനേമി, എംജിആര്‍ മകന്, ജാങ്കോ, ചാമ്പ്യന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഗദ്ദലകൊണ്ട ഗണേഷ് എന്ന തെലുങ്ക് സിനിമയിലും മൃണാളിനി അഭിനയിച്ചിട്ടുണ്ട്. ഇനി താരത്തിന്റെ വരാനുളള സിനിമകളും തെലുങ്കിലാണ്.







Comments