
സിദ്ദു മൂസേവാല കൊലപാതക കേസിലെ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു. 28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്ത് തിളങ്ങി നിന്ന താരമായിരുന്നു.
പഞ്ചാബിലെ ജയിലില്‍ കഴിയവെ ജയിലില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ദുരന് മന്ദീപ് സിംഗ് തൂഫാന്, മന്മോഹന് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയിലിനുള്ളിലെ രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പഞ്ചാബ് പോലീസ് പറഞ്ഞു. തന്‍താരന്‍ ജില്ലയിലെ ഗോവിന്ദ്വാല് സാഹിബ് ജെയിലിലാണ് സംഘര്‍ഷമുണ്ടായത്.
2022 മെയ് 28-ന് പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ചാണ് ഗായകന് സിദ്ദു മൂസൈവാല കൊല്ലപ്പെട്ടത്. എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് സിദ്ദു മൂസേവാല വെടിയേറ്റ് മരിയ്ക്കുന്നത്. കാറില്‍ മാനസയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം ഉണ്ടായത്.






