
തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ ആരാധകരുള്ള താരമാണ് ജ്യോതിക. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തെങ്കിലും മികച്ച സിനിമകളിലൂടെ വന്‍ തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോഴിതാ വേദിയില്‍ അവാര്‍ഡ് വാങ്ങാനൊരുങ്ങി വരുമ്പോള്‍ ‘സിലമ്പാട്ടം’ ചെയ്യുന്ന ജ്യോതികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘രാച്ചസി’ എന്ന സിനിമയ്ക്കു വേണ്ടി ജ്യോതിക ‘സിലബാട്ടം’ പരിശീലിച്ചിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് ഒരു വേദിയില്‍ താരമിത് അവതരിപ്പിക്കുന്നത്. സാരിയില്‍ അതിസുന്ദരിയായി എത്തിയ താരം വളരെ നിസ്സാരമായിട്ടാണ് ഇത് ചെയ്യുന്നത്. കാണികളായ ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേര് കൈയടിച്ച് ഇതിനെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. രേവതി അടക്കമുള്ളവര്‍ നിറഞ്ഞ അത്ഭുതത്തോടെ പ്രോത്സാഹിപ്പിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്.






