
പഞ്ചാബിലെ തരണ്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതാവ് മേജര്‍ സിംഗ് ദലിവാലിനെ വെടിവെച്ചു കൊന്നു. കൊലപാതകത്തിന് പിന്നില്‍ നേതാവിന്റെ ബന്ധുവായ യുവതിയാണ് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഗുര്‍മീത് ചൗഹാന് അറിയിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.നിരവധി തവണ നേതാവിനു നേരെ യുവതി വെടിയുതിര്‍ത്തു. വെടിയേറ്റ് വീണ സിംഗ് സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.






