.jpg)
കണ്ണൂര്‍: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പരിയാരം സ്വദേശിയായ മധ്യവയസ്കനാണ് ജീവിതാവസാനം വരെ തടവ് ശിക്ഷയ്ക്ക് വിധേയനായത്. കേസില്‍ പിഴ കെട്ടിവയ്ക്കാനും കോടതി വിധിച്ചു.
2016 നടന്ന സംഭവത്തില്‍ ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ വിധിക്കപ്പെട്ട പ്രതിയുടെ പേരോ കേസിനെ സംബന്ധിച്ച വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയാതെ ഇരിക്കാനാണ് കോടതി ഈ തീരുമാനം എടുത്തിരിക്കുന്നത്.
പരിയാരം പോലീസ് സ്റ്റേഷന് പരിതിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പരിയാരം പോലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.






