ഹൈദരാബാദ്: റാലിയ്ക്കിടയില്‍ പ്രസംഗിക്കുമ്പോള്‍ തെലുങ്കാനാ കോണ്‍ഗ്രസ് തലവന്‍ നേരെ ചീമുട്ടയേറ്. തെലുങ്കാന കോണ്‍ഗ്രസ് തലവന്‍ രേവന്ദ് റെഡ്ഡി നടത്തുന്ന 'ഹാത്ത് സേ ഹാത്ത് ജോഡോ പദയാത്ര ചൊവ്വാഴ്ച ഭൂപാലപ്പള്ളിയില്‍ എത്തിയപ്പോഴായിരുന്നു മുട്ടയേറ്.
പദയാത്രയുടെ ഭാഗമായി പ്രസംഗിക്കുമ്പോള്‍ പെട്ടെന്ന് ഒരുകൂട്ടം ആള്ക്കാര് പ്രത്യക്ഷപ്പെട്ട് തക്കാളിയും ചീമുട്ടയും എറിയുകയായിരുന്നു. സംഭവം മുഴുവന്‍ ക്യാമറ പകര്‍ത്തുകയും ചെയ്തു. ഭൂപാലപ്പള്ളിയില്‍ നടന്ന തങ്ങളുടെ പരിപാടിയില്‍ ബിആര്‍എസ് ഗുണ്ടകള്‍ കല്ലേറ് നടത്തിയെന്നും ബഹളം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഇതിനെയൊന്നും കോണ്‍ഗ്രസിന്റെ പടയാളികള്‍ പേടിക്കില്ലെന്നും തെലുങ്കാനാ പ്രദേശ് കോണ്‍ഗ്രസ് തലവന്‍ കുറിച്ചു.
യാത്ര അവസാനിക്കാന്‍ ഇനി 16 ദിവസം കൂടി മാത്രം ശേഷിക്കെ ബിആര്‍എസ് പാര്‍ട്ടി ഭയപ്പെടുന്നതിന്റെ തെളിവാണിതെന്നും പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ അത് തടയാന്‍ അവിടെയുണ്ടായിരുന്ന പോലീസ് ശ്രമിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കെ ചന്ദ്രശേഖരറാവു സര്‍ക്കാര്‍ വന്‍ പരാജയമാണെന്നുള്ള സന്ദേശമാണ് യാത്രയുടെ ലക്ഷ്യമെന്ന് നേരത്തേ റെഡ്ഡി പറഞ്ഞിരുന്നു.
എന്താണ് കെസിആര്‍, അദ്ദേഹത്തിന്റെ കുടുംബം ബിആര്‍എസ് സര്‍ക്കാര്‍ എന്ന കൃത്യമായ സന്ദേശം നല്‍കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് പറഞ്ഞിരുന്നു. രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിട്ടാണ് പദയാത്രയും നടത്തിയത്.

Comments