മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുമോള്‍. ''ഇവന് മേഘരൂപന്‍ ''താരത്തിന്റെ അരങ്ങേറ്റ ചിത്രം. അനു മോള് ബുഹൈന്ഡ് വുഡിന് നല്കിയ അഭിമുഖമാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഏഴാം ക്ലാസുമുതല്‍ തന്നെ പെണുകാണാന്‍ വീട്ടില്‍ ആളുകള്‍ വരുന്നുണ്ടെന്നായിരുന്നു താരം പറഞ്ഞത്.
തന്റെ വീട്ടില്‍ പെണ്‍കുട്ടികള്‍ മാത്രം ഉള്ളത് കൊണ്ടും അച്ഛനില്ലാത്ത കുട്ടിയാണെന്നൊക്കെ പറഞ്ഞാണ് തന്നെ വേഗം കല്യാണം കഴിപ്പിക്കാന്‍ നോക്കിയിരുന്നതെന്നും അനുമോള്‍ പറയുന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളില്‍ വീടുകളില്‍ പെണ്‍കുട്ടികളെ പെണ്ണുകാണാന്‍ വരുന്നത് തന്റെ നാട്ടിലെ ആചാരമാണെന്നും ഒരു പെണ്‍കുട്ടിയെ കാണാന്‍ വരുമ്പോള്‍ ആ നാട്ടിലെ മറ്റ് പെണ്‍കുട്ടികളെയും കണ്ട് അവരുടെ ജാതകവും കൂടെ വാങ്ങിയാണ് പോവുകയെന്നും അനു പറഞ്ഞു. എന്നാല്‍ താന്‍ ഇത്തരത്തിലുള്ള ആചാരങ്ങളോട് എതിര്‍പ്പ് കാണിക്കാറുണ്ടെന്നും താരം പറഞ്ഞു.
മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും അനുമോള്‍ അഭിനയിച്ചട്ടുണ്ട്. അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ മികവുറ്റ പ്രകടനം അനുവിനെ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധേയയാക്കി.






