
പത്തനംതിട്ട: കൈക്കൂലി വാങ്ങിയ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറയും അസിസ്റ്റന്റം പിടിയില്‍. തിരുവല്ല നഗരസഭ സെക്രട്ടറി നാരായണന് സ്റ്റാലിന്, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. മാലിന്യ സംസ്കരണത്തിന് കരാറെടുത്ത ആളില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് ഇരുവരും പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ട് കൈപ്പറ്റിയതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
പ്ലാന്റ് നടത്തിപ്പുകാരില്‍ നിന്ന് വാങ്ങിയ തുക ഇരുവരുടെയും പക്കല്‍നിന്നായി കണ്ടെത്തി. വാങ്ങിയ പണം ഹസീന മുഖേന ഇയാള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
മാലിന്യ സംസ്കരണ പ്ലാന്റ് നടത്തിപ്പുകാരാണ് കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലന്‍സിനെ അറിയിച്ചത്. ഇതുപ്രകാരം വിജിലന്‍സ് നല്കിയ തുകയാണ് പ്ലാന്റ് നടത്തിപ്പുകാര്‍ നാരായണന് സ്റ്റാലിന് കൈമാറിയത്. ഈ തുക ഹസീന വഴി മറ്റൊരിടത്തേക്ക് നീക്കാന്‍ ശ്രമവും നടന്നിരുന്നു.






