സ്കിന്‍ ക്യാന്‍സറിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുറിവുളള ത്വക്ക് വിജയകരമായി നീക്കം ചെയ്തതായി വൈറ്റ് ഹൗസ്. മുറിവ് കണ്ടെത്തിയത് എല്ലാ മാസവും നടത്തുന്ന പരിശോധനയ്ക്കിടെയാണ്. വൈറ്റ് ഹൗസ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മുറിവ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ലെന്ന് ബൈഡന്റെ ഫിസിഷ്യന്‍ കെവിന് ഒ കോണര്‍ പറഞ്ഞതായുമാണ്. ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത് ഫെബ്രുവരി 16ന്. ത്വക്കില്‍ നിന്ന് മുറവ് അന്ന് തന്നെ നീക്കം ചെയ്തു.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡെര്‍മറ്റോളജിക്കല്‍ നിരീക്ഷണത്തില്‍ തുടരും. ജോ ബൈഡന് ബാധിച്ചിരിക്കുന്നത് ചര്‍മ്മത്തിന്റെ മുകള്‍ ഭാഗത്തുണ്ടാകുന്ന നോണ്‍-മെലനോമ സ്കിന്‍ ക്യാന്‍സര്‍ ആണ്. ബൈഡനെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നത് ഇത് മെലനോമ അല്ലെങ്കില്‍ സ്ക്വാമസ് സെല്‍ അര്‍ബുദം പോലുള്ള കൂടുതല്‍ ഗുരുതരമായ ത്വക്ക് അര്‍ബുദങ്ങളേക്കാള്‍ നിരുപദ്രവകരമായ അര്ബുദമാണെന്നുമാണ്.
അതേസമയം 2024 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് മത്സരിക്കുമെന്നാണ് വിവരം.






