
ഭക്ഷണവിതരണ ജോലിക്കാരനായ ജൂലിയോ സെസാര്‍ ബെര്മെഗോയെ (26) പൗരാണിക മൃതശരീരവുമായി പൊലീസ് പിടികൂടി. 800 വര്‍ഷം പഴക്കമുളള മമ്മിയാണ് യുവാവ് ഭക്ഷണം വിതരണം ചെയ്യുന്ന ബാഗില്‍ സൂക്ഷിച്ചിരുന്നത്. വടക്കേ അമേരിക്കന്‍ രാജ്യമായ പെറുവിലെ പ്യൂനോ നഗരത്തിലെ ആളൊഴിഞ്ഞ ഉദ്യാനത്തില്‍ സംഘം ചേര്‍ന്നു മദ്യപിച്ചിരിക്കെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
തന്റെ 'ആത്മീയ കൂട്ടുകാരി'യാണ് ഇതെന്നും കിടപ്പുമുറിയില്‍ തനിക്കൊപ്പമാണ് ഇവള് ഉറങ്ങുന്നതെന്നും യുവാവ് മൊഴി നല്കി. മമ്മിക്ക് 600- 800 വര്‍ഷം പഴക്കമുണ്ടെന്നാണു നിഗമനം. യുവാവ് തെറ്റിദ്ധരിച്ചതുപോലെ സ്ത്രീയുടേതല്ല, 45 വയസ്സെങ്കിലുമുള്ള പുരുഷന്റേതാണെന്നു മൃതശരീരമെന്നാണ് അധികൃതര്‍ പറയുന്നത്.
30 വര്‍ഷമായി അച്ഛന് തന്ന മൃതശരീരം തങ്ങളുടെ കുടുംബസ്വത്താണെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ കുടുംബത്തിന് എവിടെനിന്നാണ് മമ്മി ലഭിച്ചതെന്നു വ്യക്തമല്ല. പിന്നീട് സാംസ്കാരിക വകുപ്പ് മമ്മി ഏറ്റെടുത്തു.






