ഒരു കാലത്ത് സോഷ്യല്‍ മീഡിയ ഏറ്റു പാടിയ ഗാനമായിരുന്നു കച്ചാ ബദാം എന്നു തുടങ്ങുന്ന ഗാനം. ആ
ഗാനം തെരുവില്‍ ആലപിച്ച് വൈറലായി പ്രശസ്തനായ വ്യക്തിയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള നിലകടല കച്ചവടക്കാരന് ഭുബന് ബദ്യാകര്‍. ഇപ്പോള്‍ ആ ഗാനത്തിന് കോപ്പിറൈറ്റ് ലംഘനം ആരോപിച്ചു ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നു.
2021 ല്‍ റോഡരികില്‍ നിലക്കടല വില്‍ക്കുന്നതിനിടയില്‍ ഇദ്ദേഹം പാടിയ പാട്ട് ഒരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് ഗാനം വൈറലായി. പാട്ടിന്റെ റീമിക്സ് പതിപ്പുകള്‍ രാജ്യത്തും, വിദേശത്തുമുള്ള റീല്‍സില്‍ തങ്ങളുടെ ഡാന്‍സിനൊപ്പം ചേര്‍ത്തു. ഗാനം ഭുബനും ഗുണം ചെയ്തു. ഇദ്ദേഹം ഒരു പുതിയ വീട് പണിയുകയും ഒരു ഫോര്‍ വീലര്‍ വാങ്ങുകയും ചെയ്തു.
എന്നാല്‍ കോപ്പിറൈറ്റ് ഉള്ളത് കൊണ്ട് സ്വന്തം പാട്ടുകള്‍ പോലും പാടാനാകാത്ത സാഹചര്യത്തിലാണ് ഇയാള്‍. ഭൂബന് പരാതി നല്‍കിയിരിക്കുന്നത് തന്റെ കച്ചാ ബദാം ഗാനത്തിന്റെ അവകാശം ആരോ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ്.
ഈ പ്രശ്നത്തില്‍ കുടുങ്ങിയതോടെ, അയാള്‍ക്ക് ഇനി സ്വന്തം പാട്ടുകള്‍ പാടാനും യൂട്യൂബില്‍ പങ്കിടാനും കഴിയുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു.
അടുത്തിടെ ടിവി9 ബംഗ്ലായില്‍ നല്കിയ അഭിമുഖത്തില്‍, തന്റെ ഒരു ഗാനം യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ബദാം എന്ന വാക്ക് പരാമര്‍ശിച്ച് കോപ്പിറൈറ്റ് പ്രശ്നം അടിച്ചെന്നാണ് ഭുബന് പറഞ്ഞത്. പാട്ട് പിന്‍വലിക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. എന്റെ പല പാട്ടിനും ഇതാണ് പ്രതികരണം എവിടെയോ ഒരു ചതി നടന്നിട്ടുണ്ടെന്ന് ഭുബന് ബദ്യാകര്‍ പറയുന്നു.
ഇയാള്‍ ആരോപിക്കുന്നത് ഇന്ത്യന്‍ പേര്‍ഫോമിംഗ് റൈറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ ഭാഗമാണെന്ന് പറഞ്ഞ് ബിര്‍ഭം ആസ്ഥാനമായുള്ള ഒരു സ്ഥാപനവും അതിന്റെ ഉടമയും അതിന്റെ തന്റെ ട്യൂണിന്റെ അവകാശം എടുത്തുവെന്നാണ്. താന്‍ നിരക്ഷരനായതിനാല്‍ രേഖയില്‍ തന്റെ പെരുവിരല്‍ മുദ്ര പതിപ്പിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്നും ഭുബന് പറയുന്നു.
എന്നാല്‍ ഈ രേഖകളില്‍ ഒപ്പിടാന്‍ ഭുബന് മൂന്ന് ലക്ഷം രൂപ നല്‍കിയതായി ആരോപണം നേരിടുന്ന സ്ഥാപനത്തെ ഉദ്ധരിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആരും തനിക്ക് പമം ന്ല്കിയില്ലെന്നാണ് ഭുബന്റെ വാദം.






