ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ആഡംബരക്കാര്‍ വിപണിയില്‍ കനത്ത തിരിച്ചടി. ഇതോടെ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിന് ആളുകള്‍ എത്തുന്നത് കുറഞ്ഞിരിക്കുകയാണ്. മേഴ്സിഡസ് ബെന്‍സ്, ഓഡി, ബിഎംഡ്ബ്ല്യൂ എന്നീ വാഹന നിര്‍മ്മാതാക്കള്‍ക്കാണ് ഇതിലൂടെ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
നയങ്ങളിലുള്ള മാറ്റങ്ങള്‍ വാഹനത്തിന്റെ നിര്‍മ്മാതാക്കളെ അറിയിക്കുന്നതില്‍ ബുദ്ധിമുട്ടാണെന്നും മേഴ്സിഡസ് ഇന്ത്യയുടെ മേധാവി മൈക്കിള്‍ ജോപ്പ് അഭിപ്രായപ്പെട്ടു. നിലവിലെ സാമ്പത്തീക പരിതസ്ഥിതി ഒരിക്കലും തങ്ങള്‍ക്ക് സഹായകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മറ്റൊരു ആഡംബര കാര്‍ കമ്പനിയായുള്ള ഓഡിയും നിര്‍മ്മാണം കുറച്ചിരിക്കുകയാണ്. എന്നാല്‍ കള്ളപ്പണം അല്ല ആഡംബര കാര്‍ വിപണിയെ പിടിച്ചു നിര്‍ത്തുന്നതെന്നും ഉപഭോക്താക്കളുടെ വിശ്വാസങ്ങളാണ് ഇതിന് പിന്നിലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. വരും മാസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന അറിയില്ലാത്തതാണ് ആഡംബര ജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആളുകള്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഈ പ്രശ്നങ്ങള്‍ താത്കാലികം മാത്രമാണെന്നാണ് കരുതുന്നത്. സാമ്പത്തീക പ്രതിസന്ധി പൂര്‍വ്വാധീകം ശക്തമായി തിരിച്ചു വരുമെന്നാണ് ഇവര്‍ കരുതുന്നത്. മുന്‍ വര്‍ഷത്തെപ്പോലെ തന്നെ ഈ വര്‍ഷവും വില്പന നടത്തുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. 2015ല്‍ ഇത് 34,000 യുണിറ്റ് കച്ചവടമാണ് നടത്തിയത്.




