
ഇന്ത്യന്‍ സംസ്കാരം ഗര്‍ഭസ്ഥ ശിശുക്കളെ പഠിപ്പിക്കാനുള്ള ക്യാമ്പനിയുമായി ആര്‍എസ്എസ്. സംവര്‍ധിനീ ന്യാസ് എന്ന ആര്‍എസ്എസിന്റെ പോഷക സംഘടനയാണ് ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക ക്യാമ്പയിന് നടത്തുന്നത്. ഞായറാഴ്ച ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടത്തിയ ക്യാമ്പയിനില്‍ 80ഓളം ഡോക്ടര്‍മാരും ആയുര്‍വേദ വൈദ്യന്മാരും പങ്കെടുത്തു. ഡോക്ടര്‍മാരില്‍ ഗൈനക്കോളജിസ്റ്റുകളായിരുന്നു കൂടുതല്‍. എയിംസില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാര്‍ ഈ ക്യാമ്പയിന് എത്തിയിരുന്നു
ജനനത്തിനു മുമ്പ് കുട്ടികളെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന് . ഗര്‍ഭിണികളാണ് ആദ്യ ഘട്ടത്തില്‍ പങ്കാവേണ്ടത്. രാമായാണവും ഗീതാപാരായണവും യോഗാഭ്യാസവും അടങ്ങുന്ന പദ്ധതിയാണ് ആദ്യം. കുട്ടിക്ക് രണ്ട് വയസാവുന്നതുവരെ ക്ലാസുകള്‍ തുടരും.
'ഗര്‍ഭ സന്‍സ്കാര്‍' എന്ന ക്യാമ്പെയിന് വഴി ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ വരെ മാറ്റാനാകുമെന്ന് അഭിപ്രായവും ഉണ്ടായി. കുട്ടികളുടെ ലിംഗത്തെപ്പറ്റി മാതാപിതാക്കളുടെ പ്രതീക്ഷ കാരണമാണ് ചില കുട്ടികള്‍ ട്രാന്‍സ്ജെന്‍ഡറുകളാവുന്നതെന്ന് ക്യാമ്പയിനില്‍ സംസാരിച്ച ശ്വേത ഡാംഗ്രെ അവകാശപ്പെട്ടു. ഓരോ വര്‍ഷവും 1000 സ്ത്രീകളെ ഗര്‍ഭ സന്‍സ്കാര്‍ ക്യാമ്പയിനില്‍ പങ്കെടുപ്പിക്കുമെന്ന് ഇവര്‍ പ്രതിജ്ഞയെടുത്തു.
ശിവജിയുടെ മാതാവ് ജീജാബായില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് നടത്തുന്നതെന്ന് സംവര്‍ധിനീ ന്യാസ് നാഷണല്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി മാധുരി മറാത്തെ പറഞ്ഞു. ഇത്തരത്തില്‍ ക്ലാസ് നല്കിയാല് കുട്ടികള്‍ ദേശഭക്തിയുള്ളവരും സ്ത്രീകളോട് ബഹുമാനമുള്ളവരുമായി വളരുമെന്നും അവര്‍ പറഞ്ഞു.






