നാടിന്റെ ഐശ്വര്യമല്ല മറിച്ച് പിണറായി വിജയന് മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. എം.വി ഗോവിന്ദന്‍മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ജയരാജന് മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ട് പുമൂടല്‍ നടത്തിയത് ഗത്യന്തരമില്ലാതെയാണെന്നും ജയരാജന്റെ പിണറായി സ്ഥുതികള് കേരളജനത വിശ്വസിക്കണമെങ്കില്‍ ആദ്യം അഗ്നിശുദ്ധി വരുത്തണമെന്നും സുധാകരന് കുറ്റപ്പെടുത്തി.
ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോട്ടിലേക്ക് ആദായനികുതി വകുപ്പും ഇഡിയും എത്തി. അവിടെ നടന്ന ക്രമക്കേടുകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ നിവേദനം മുഖ്യമന്ത്രിക്കു ലഭിച്ചു. മറ്റൊരു വഴിയും മുന്നിലില്ലാതെ റിസോര്‍ട്ട് വിഷയം സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും വരുമ്പോള്‍ ഇനിയും കസര്‍ത്തുകള്‍ നടത്തേണ്ടി വരുമെന്നും സുധാകരന് പരിഹസിച്ചു.
കണ്ണൂര്‍ ജില്ലയില്‍ നൂറിലധികം യുവാക്കളെ കൊന്നു തള്ളിയതിന്റെ രക്തം സിപിഎമ്മിന്റെയും ഇടത് നേതാക്കളുടേയും കൈകളിലുണ്ട് . ടി.പി ചന്ദ്രശേഖറിന്റെയും ഷുഹൈബിന്റെയും പെരിയ ഇരട്ടക്കൊലപാതകത്തിന്റെയും സൂത്രധാരന്‍ ആരാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. ഷുഹൈബ് കൊലക്കേസിലെ ഒന്നാം പ്രതി തന്നെ ഇക്കാര്യം വ്യക്തമാക്കുകയും തുറന്ന് സമ്മതിക്കുകയും ചെയ്തു. രക്തക്കറ പുരണ്ട ഇവരൊന്നും നാടിന്റ ഐശ്വര്യമല്ലെന്നും മറിച്ച് ശാപമാണെന്നും കെ സുധാകരന് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ കുടുംബത്തെ ചുറ്റിപ്പറ്റി നിരവധി ആക്ഷേപങ്ങളും അന്വേഷണങ്ങളും നടക്കുന്നതിനിടയിലാണ് അദ്ദേഹം സ്തുതിഗീതം പാടിയത്. പിണറായിക്കും കുടുംബത്തിനും മാത്രം ഐശ്വര്യപട്ടം നല്‍കാതെ സ്വന്തം കുടുംബത്തിനും അതു നല്‍കണം. വൈദേകം തന്റെ ഭാര്യയുടെും മകന്റെയുമാണെന്നു പറയുന്ന ജയരാജന് ഈ റിസോര്‍ട്ട് നിര്‍മാണത്തിലെ ക്രമക്കേടുകളും ദശകോടികളുടെ നിക്ഷേപത്തില്‍ ഉയര്‍ന്ന ആക്ഷേപങ്ങളും അന്വേഷിപ്പിച്ച് അഗ്നിശുദ്ധി വരുത്താന്‍ തയാറാണോയെന്ന് സുധാകരന് ചോദിച്ചു.

Comments