
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്റ് അഴിമതിക്കേസില്‍ പുനര്‍ വിചാരണയ്ക്ക് ഇറ്റാലിയന്‍ പരമോന്നത കോടതി ഉത്തരവിട്ടു. കേസില്‍ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില നാലര വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട കമ്പനി മേധാവി ഗൈസഫ് ഓര്‍സിയെ വീണ്ടും വിചാരണ ചെയ്യാനാണ് കോടതിഉത്തരവ്. കോഴ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 ലാണ് ഓര്‍സിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യ ഈ ഇടപാട് റദ്ദാക്കുകയും ചെയ്തു. വിഐപി ഹെലികോപ്റ്റര്‍ ഇടപാട് നേടിയെടുക്കാനായി ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്തെന്നാണ് ഫിന് മെക്കാനിക്ക സി ഇ ഒ ഗുസപ്പെ ഓര്സിക്കെതിരേ കേസ്. ഹെലികോപ്റ്റര്‍ യൂണിറ്റ് ഹെഡ് ബ്രൂണോ സ്പനോളിക്കും നാലു വര്‍ഷത്തെ തടവു ലഭിച്ചിരുന്നു. മിലാനിലെ കോടതി വിധിച്ച ശിക്ഷ വന്ന് എട്ട് മാസം കഴിഞ്ഞപ്പോഴാണ് രണ്ടുപേരുടെയും അപ്പീലിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഇതോടെ മിലാന് കോടതിയുടെ ശിക്ഷ മരവിപ്പിച്ചു.
ഇന്ത്യയ്ക്ക് 12 വിവിഐപി വിമാനങ്ങള്‍ കൈമാറുന്ന 3,600 കോടിയുടെ ഇടപാടില്‍ 500 കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. നേരത്തേ ഇന്ത്യയില്‍ സിബിഐ കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗി. ജൂലി ത്യാഗി, ഗൗതം ഖൈതാന്‍ എന്നിവരെ സിബിഐ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇടപാടുമായി ബന്ധപ്പെട്ട പണം നല്കുന്ന വിവരങ്ങള്‍ അടങ്ങിയ ഒരു ഡയറി കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പില്‍ ഒരു രാഷ്ട്രീയ കുടുംബത്തിന് 120 കോടി നല്‍കിയതായും രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കോടിക്കണക്കിന്ന രുപ നല്‍കിയതായും വ്യക്തമാക്കിയിക്കുണ്ട്.






