
കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി ആദ്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ നിന്നും കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയ ജോളിയുടെ അപേക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് തള്ളിയത്.
ആദ്യഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രോസിക്യൂഷന് തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ക
ത്യമായ തെളിവുകളോ സാക്ഷികളോ ഇല്ലെന്നുമാണ് ജോളിയുടെ വാദം. മരിച്ച ആദ്യ ഭര്‍ത്താവ് റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷാംശത്തെക്കുറിച്ച് പറയുന്നില്ലെന്ന വാദവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യാല്‍ തന്നെ വിഷം ഉള്ളില്‍ ചെന്നെന്നത് വ്യക്തമാണെന്ന് കോടതി ചൂണ്ടികാട്ടി. ഹര്‍ജിക്കാരിയുടെ മകനും നിലവിലെ ഭര്‍ത്താവുമൊക്കെ നല്കിയ മൊഴികള്‍ ജോളിയുടെ പങ്കിനെക്കുറിച്ച് വലിയ സംശയം സൃഷ്ടിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി.
2011 സെപ്റ്റംബര്‍ 20-ന് സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയ് തോമസ് കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരേ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന് റോയ് തോമസ്, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരാണ് മരിച്ചത്. ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടൈത്തിയിരുന്നു. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന് റോജോ വടകര റൂറല്‍ എസ്പിക്ക് നല്കിയ പരാതിയിലായിരുന്നു അന്വേഷണം.






