
ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ക്ക് തുല്യമായ തുക മാര്‍ച്ചോടെയും 50 ശതമാനം തുക ജനുവരി മധ്യത്തോടെ വിപണിയിലെത്തിക്കുമെന്നും ആര്‍ബിഐ പറഞ്ഞു. നോട്ട് ക്ഷാമം പരിഹരിക്കാന്‍ രാജ്യത്തെ കറന്‍സി പ്രിന്റിങ് പ്രസുകള്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറുമാണ് പ്രവര്‍ത്തിക്കുന്നത്. അച്ചടി ശേഷി 50 ശതമാനത്തോളം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തുടക്കത്തില്‍ 20 മുതല്‍ 23 വരെ ബില്യന്‍ നോട്ടുകര്‍ അച്ചടിക്കാനായിരുന്നു ശേഷിയുണ്ടായിരുന്നത്. എന്നാല്‍ അമ്പത് ശതമാനത്തിലേക്ക് വര്‍ധിപ്പിക്കുമ്പോള്‍ 35 ബില്യനായി ഇത് ഉയരും. ചെറിയ നോട്ടുകള്‍ ആയതിനാല്‍ ഒരു ഷീറ്റ് പേപ്പറില്‍ തന്നെ 40 നോട്ടുകള്‍ വരെ അച്ചടിക്കാന്‍ സാധിക്കുന്നു.
15.7 ബില്യന്‍ 500ന്റെ നോട്ടുകളും 6.3 ബില്യന്‍ ആയിരത്തിന്റെ നോട്ടുകളുമാണ് ആര്‍ബിഐയുടെ 2015-16 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം പ്രചാരത്തിലുണ്ടായിരുന്നത്.






