
കഴിഞ്ഞ ദിവസം ബിഗ് ബി അമിതാഭ് ബച്ചന് ‘പ്രൊജക്ട് കെ’ എന്ന സിനിമയുടെ ഷൂട്ടിനിടെ പരിക്കു പറ്റിയത് ബോളിവുഡ് ആരാധകര്‍ക്ക് ഏറെ സങ്കടം നിറച്ചൊരു വാര്‍ത്തയാണ്. ഇപ്പോഴിതാ പരിക്ക് കാരണം ഹോളി ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാനായില്ല എന്ന സങ്കടം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ബിഗ് ബി. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ ബച്ചന് മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്, അതുകൊണ്ട് തന്നെ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള നിരാശയും താരത്തിനുണ്ട്. ‘‘വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞുകൂടി വിശ്രമിക്കേണ്ടിവരുന്നത് വെല്ലുവിളിയാണ്. ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഊർജസ്വലതയോടെയും ഗംഭീരമായി ഇത്രയും വര്‍ഷം ആഘോഷിച്ച ഹോളിയുടെ ആവേശവും താളം തെറ്റി, ആ സന്തോഷം തെന്നിമാറി... കടന്നു പോയ ആ സമയം ഇനിയൊരിക്കലും വരില്ല...’’ ഒഫീഷ്യല്‍ ബ്ലോഗില്‍ താരം ഇങ്ങനെ കുറിച്ചു. ദീപാവലിയിലും ഹോളിയിലും ബച്ചന് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിരുന്നുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇനി അത്തരം പരിപാടികള്‍ നടക്കുമോയെന്ന് താരം ആശങ്കപ്പെടുന്നുണ്ട്. ഹൈദരാബാദില്‍ ‘പ്രൊജക്ട് കെ’ സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചന്റെ വലത് വാരിയെല്ലിന്റെ പേശികള്‍ക്ക് പരിക്കേറ്റത്. പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘പ്രൊജക്ട് കെ’.
https://tmblr.co/ZwrX5vdUZ-DzWm00
പ്രോജക്റ്റ് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താരം ബ്ലോഗിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘‘വീട്ടിലെത്തി വിശ്രമിക്കുകയാണ്. ശരീരം ചലിപ്പിക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദന തോന്നുന്നുണ്ട്. ആരോഗ്യം പഴയപോലെയാകുന്നതിന് കുറച്ച് ആഴ്ചകളെടുക്കും. വേദനയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്. അതിനാല്‍ ചെയ്യേണ്ടിയിരുന്ന എല്ലാ ജോലികളും രോഗശാന്തിയാകുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വസതിയായ ജല്‍സയില്‍ വിശ്രമത്തിലാണ്. അതുകൊണ്ട് വൈകീട്ട് ജല്‍സാ ഗേറ്റിലെത്തുന്ന അഭ്യുദയകാംക്ഷികളെ കാണാന്‍ സാധിക്കുകയില്ല...’’ ബച്ചന് കുറിച്ചു. വാരിയെല്ലിന്റെ തരുണാസ്ഥിയില്‍ പൊട്ടലും വേദനയുമുണ്ടെന്നും ശരീരം അനക്കുമ്പോഴും ശ്വസിക്കുമ്പോഴും വേദനയുണ്ടെന്നും താരം അറിയിച്ചിരുന്നു. ഷൂട്ട് റദ്ദാക്കിയെന്നും താരം കുറിച്ചിരുന്നു.






