
ജലജീവികളിലെ ഏറ്റവും വലിയ വേട്ടക്കാരാണ് തിമിംഗലങ്ങള്‍. അവയുടെ മുന്നില്‍ ചെന്നു പെട്ടാല്‍ രക്ഷപ്പെടുക അസാധ്യമാണ്. എന്നാല്‍ ചിലയിനം തിമിംഗലങ്ങള്‍ മനുഷ്യനു മാത്രമല്ല കടലിലെ സഹജീവികള്‍ക്കും ആപത്താണ്. ഇവയില്‍ പ്രധാനമാണ് അക്രമണ സ്വഭാവം കൂടുതലുള്ള തിമിംഗലങ്ങള്‍. ഇവയുടെ മുന്നില്‍ പെടുന്ന മറ്റ് മത്സ്യങ്ങള്‍ക്ക് ജീവന് നഷ്ടമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരം ഒരു സംഭവമാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്ക് സമീപത്തെ സമുദ്രത്തിലുണ്ടായത്. രണ്ട് കൊലയാളി തിമിംഗലങ്ങളുടെ ആക്രമണത്തില്‍ ഒന്നും രണ്ടുമല്ല ഇരുപതോളം സ്രാവുകളാണ് ചത്തുതീരത്തടിഞ്ഞത്.
കേപ് ടൗണില്‍ നിന്നും ഏതാണ്ട് 100 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ഗാന്സ്ബായ് എന്ന പ്രദേശത്തെ കടല്‍ത്തീരത്താണ് സ്രാവുകളുടെ ജഡങ്ങള്‍ കൂട്ടത്തോടെ വന്നടിഞ്ഞത്. തീരത്ത് സന്ദര്‍ശനത്തിനെത്തിയ ആളുകള്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന നടത്തിയ അന്വേഷത്തില്‍ രണ്ട് തിമിംഗലങ്ങള്‍ ചേര്‍ന്ന് 17 സ്രാവുകളെ കൊന്നതായിട്ടാണ് കണ്ടെത്തിയത്.
സംഭവം നടക്കുന്നതിന് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് ഓര്‍ക്ക വിഭാഗത്തില്‍പ്പെട്ട രണ്ട് തിമിംഗലങ്ങളെ ഗാന്സ്ബായ് മേഖലയില്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. വിവിധ ഇനങ്ങളില്‍ പെട്ട സ്രാവുകളെയാണ് ഇവ ഭക്ഷണമാക്കുന്നത്. പോര്‍ട്ട്, സ്റ്റാര്‍ ബോയ് എന്നീ പേരുകളാണ് ഈ തിമിംഗലങ്ങള്‍ക്ക് ഇവര്‍ നല്‍കിയത്. തിമിംഗലങ്ങള്‍ അക്രമകാരികളാണെന്ന് മനസിലായതോടെ ഗവേഷകര്‍ ഇവയെ നിരീക്ഷിച്ചു വരുകയാണ്.
രണ്ട് മണിക്കൂര്‍ നേരമാണ് ഈ സ്ഥലത്ത് തിമിംഗലങ്ങളെ കണ്ടിരുന്നെതന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനു ശേഷം ബ്രോഡ്നോസ് സെവന്ഗില് ഇനത്തില്‍പ്പെട്ട 11 സ്രാവുകളുടെ ജഡങ്ങള്‍ തീരത്തടിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്രാവുകളുടെ ശരീരം പിളര്ന്നിരുന്നതായി റോഡ്സ് സര്‍വ്വകലാശാല ഗവേഷകര്‍ വെളിപ്പെടുത്തി. ഇവയുടെ കരള്‍ ശരീരത്തില്‍ നിന്ന് കാണാതായെന്നും ഇവര്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ സ്രാവുകള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഗേവഷകര്‍ അറിയിച്ചു.






