
തിരുവനന്തപുരം: എല്‍ഡിഎഫ് അടിയന്തരയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ പ്രതിഷേധങ്ങളും വിവാദങ്ങളും വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിലാണ് യോഗം. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതികളും രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുമാണ് ഇന്ന് ചേരുന്ന യോഗത്തിന്റെ പ്രധാന അജണ്ട. സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളുടെ പശ്ചാത്തലവും യോഗം പരിശോധിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ലൈഫ് മിഷന് കോഴക്കേസില്‍ ഇഡി അന്വേഷണം എത്തിയ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് നേതൃയോഗം ഇന്ന് തലസ്ഥാനത്ത് ചേരുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഏക്കെജി സെന്ററിലാണ് യോഗം ചേരുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി.ജയരാജന് യോഗത്തിന്റെ അധ്യനാകും. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നത് എല്‍ഡിഎഫ് മുന്നണിയെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. വിഷയം പ്രതിപക്ഷം ആയുധമാക്കിയ സാഹചര്യത്തില്‍ എങ്ങനെ വിവാദം പ്രതിരോധിക്കുമെന്ന കാര്യവും യോഗം പരിശോധിക്കും.
അദാലത്തുമായി മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്ന സാഹചര്യത്തില്‍ പരിപാടി വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കിയേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ഉണ്ടാകും. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. കേന്ദ്രത്തിനെതിരെ മറ്റു പ്രചാരണ പരിപാടികളും സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും






