കൊച്ചി: സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി വിജേഷ് പിള്ള. സ്വപ്ന തയ്യാറാക്കിയ തിരക്കഥയിലേക്ക് തന്നെ വലിച്ചിടുകയായിരുന്നു. സ്വപ്നയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്കി. നിയമനടപടിയുമായി മുന്നോട്ടുപോകും. ഇ.ഡി തന്നെ ഇന്നലെ ചോദ്യം ചെയ്തിരുന്നുവെന്നും വിജേഷ് പിള്ള പറയുന്നു.
വിജേഷ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
ആരും പറഞ്ഞിട്ടില്ല സ്വപ്നയെ സമീപിച്ചത് തന്റെ കമ്പനിയുടെ വെബ് സീരിസുമായി ബന്ധപ്പെട്ടാണ് കണ്ടത്. ബിസിനസ് മീറ്റില്‍ നല്കിയ വാഗ്ദാനം സ്വപ്ന ഇതുമായി കണക്ട ചെയ്തതാണ്. കമ്പനിയുടെ വരുമാനത്തിന്റെ 30% ആണ് താന്‍ വാഗ്ദാനം ചെയ്തത്. 30 കോടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ക്രിപ്റ്റ് താന്‍ തന്നെ തയ്യാറാക്കുമെന്ന് അവര്‍ പറഞ്ഞു. സ്ക്രിപ്റ്റ് തയ്യാറാക്കുന്നതില്‍ കുഴപ്പമില്ല. പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായിരിക്കണമെന്നും തെളിവു വേണമെന്നും മറുപടി നല്കി.
അവര്‍ പ്ലാന്‍ ചെയ്ത് തന്നെ കുരുക്കില്‍ വീഴ്ത്തുകയാണെന്നാണ് കരുതുന്നത്. വെബ് സീരിസിന്റെ ഷൂട്ടിംഗിനായി ബന്ധപ്പെട്ടാണ് ഹരിയാനയിലും ജയ്പൂരിലും പോകുന്ന കാര്യം താന്‍ പറഞ്ഞത്.
സ്വപ്നയ്ക്കെതിരെ ഇതിനകം ഡിജിപിക്ക് പരാതി നല്കി. എറണാകുളം പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മാനനഷ്ടക്കേസ് കൊടുക്കും. വഞ്ചന അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ടുപോകും. എം.വി ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് താന്‍ പറഞ്ഞിരുന്നു. അറിയപ്പെടുന്ന നേതാവായതിനാലാണ് അങ്ങനെ പറഞ്ഞത്. എന്നാല്‍ തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ല. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാന്‍ താല്പര്യമില്ലെന്നും താന്‍ പറഞ്ഞിരുന്നു.
ഓരോ തവണയും ഓരോരുത്തരുടെ പേരാണ് പറയുന്നത്. അത് നിങ്ങള്‍ക്ക് ഭീഷണിയല്ലേ എന്ന് ചോദിച്ചു. എം.എ യൂസഫലിയുടെ പേര് ഒക്കെ മാധ്യമങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോ? അതിനെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ കൃത്യമായി മറുപടി പറയുന്നില്ല. ഇ.ഡി യൂസഫലിക്ക് നോട്ടീസ് അയച്ചത് അടക്കമുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ യൂസഫലിക്ക് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഷെയര്‍ ഉണ്ടെന്നും അദ്ദേഹം വിചാരിച്ചാല്‍ തന്റെ ബാഗേജില്‍ എന്തെങ്കിലൂം വച്ച് മൂന്നു വര്‍ഷം അകത്തിടാന്‍ പ്രയാസമില്ലെന്നാണ് സ്വപ്ന ലൈവില്‍ പറഞ്ഞിരുന്നത്.
തനിക്ക് നാട്ടില്‍ ജീവിക്കാന്‍ ഭീഷണിയാണെന്ന് അവര്‍ തന്നെ പറയുന്നുണ്ടായിരുന്നു. ഇപ്പോഴുള്ള ശമ്പളം കൊണ്ട് ജീവിക്കാനാവുന്നില്ല. അമ്മയുടെ സഹായം കൊണ്ടാണ് ജീവിക്കുന്നതെന്നും പറഞ്ഞു. സ്വപ്നയുടെ പരിപാടികള്‍ക്ക് സാധാരണ ഒരു കോടി വ്യൂവേഴ്സ് ഉണ്ട്. അതുവച്ചുനോക്കുമ്പോള്‍ വെബ്സീരിസിന് 100 കോടി വരുമാനം കിട്ടുമെന്നും അതിന്റെ വിഹിതം കൊണ്ട് മലേഷ്യയിലോ മറ്റോ പോയാല്‍ സുഖമായി ജീവിക്കാമല്ലോ എന്ന് താന്‍ പറഞ്ഞിരുന്നു.
താന്‍ അവരെ കൊല്ലമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. അങ്ങനെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ. പരസ്യമായാണ് അവരുമായി കൂടിക്കാഴ്ച നടത്തിയത്. സൂര്യ വൈറ്റ്ഫോര്ട്ട് ഹോട്ടലിന്റെ ലോഞ്ചിലും റെസ്റ്റോറന്റിലുമിരുന്നാണ് സംസാരിച്ചത്. അവിടെ വച്ച് താന്‍ വധഭീഷണി മുഴക്കിയെന്നാണോ പറയുന്നത്.?
ഇ.ഡി ഇന്നലെ തന്റെ മൊഴി എടുത്തിരുന്നു. മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. കര്‍ണാടക പോലീസ് അന്വേഷിക്കുന്നുണ്ടോയെന്ന് അറിയില്ല. മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നില്ല. സംസ്ഥാന പോലീസും അന്വേഷണിക്കുണ്ടോ എന്നറിയില്ല.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ഒരു തെളിവും ചോദിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ അതിന്റെ വോയിസ് റെക്കോര്‍ഡ് എങ്കിലും പുറത്തുവിടണം. ഈ സംഭവത്തോടെ സ്വപ്നയെ ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്തതാണെന്ന് മനസ്സിലായി.
ഫെബ്രുവരി 27നാണ് താന്‍ സ്വപ്നയെ വിളിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. സ്വപ്ന ഒറ്റയ്ക്കല്ല, സരിത്തും രണ്ടു മക്കളുമുമണ്ടായിരുന്നു. സ്വപ്ന വന്നപ്പോള്‍ അവര്‍ക്ക് കോഫിയും കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിനല്‍കിയാണ് വിട്ടത്. നിങ്ങളെ എല്ലാവരും മോണിട്ടര്‍ ചെയ്യുന്നുണ്ടാവുമെന്നും ചിലപ്പോള്‍ ആരെങ്കിലും വിളിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരിന്നു. ഇ.ഡി വിളിച്ചിരുന്നുവെന്ന് പിന്നീട് പറഞ്ഞു. ഇത് ഓര്‍ത്ത് പേടിക്കേണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ പക്കല്‍ റിക്കോര്‍ഡ് ഒന്നുമില്ല. പക്ഷേ സ്വപ്ന എല്ലാം കരുതിക്കൂട്ടിയാണ് വന്നത്.
സ്വപ്നയുടെ ലൈവ് കണ്ടതോടെയാണ് ഈ കഥകളൊക്കെ അറിച്ചത്. അവര്‍ വന്നപ്പോള്‍ ആദ്യം ഫണ്ടിംഗിനെ കുറിച്ചാണ് സംസാരിച്ചത്. അമ്മയ്ക്ക് ആശങ്ക ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ അഡ്വാന്‍സ് ഒന്നും നല്കാന് പറ്റില്ലെന്നും വെബ് സീരിസിന്റെ 30% നല്‍കാമെന്നും പറഞ്ഞു. സ്വപ്നയെ ആകെ ഒന്നര മണിക്കൂര്‍ മാത്രമാണ് കണ്ടതെന്നും വിജേഷ് പിള്ള പറഞ്ഞു.
കൊച്ചിയില്‍ വാടകയ്ക്ക് എടുത്ത കെട്ടിട ഉടമയ്ക്ക് ഒരു ലക്ഷം വാടക നല്‍കാനുണ്ടെന്ന ഉടമയുടെ വാദം ശരിയല്ല. ആദ്യം എടുത്ത മുറിക്ക് ലൈസന്‍സ് ഇല്ലായിരുന്നു. ഒരു മാസമാണ് അവിടെ പ്രവര്‍ത്തിച്ചത്. ഒരു മുറി വാടകയ്ക്ക് എടുക്കുമ്പോള്‍ ഡെപ്പോസിറ്റ് കൊടുക്കണം. മൂന്നുലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കിയിരുന്നു. ആറു മാസം വാടക കൊടുത്തില്ലെന്ന് പറയുമ്പോള്‍ ഡെപ്പോസിറ്റ തുകയെ കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല.
ഇവരൊക്കെ പറയുന്നത് കേള്‍ക്കാന്‍ ആളുകള്‍ ഉണ്ടാകും. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരൊക്കെ കാണുമെന്ന് അറിയില്ല. തന്റെ നിരപരാധിത്വം തെളിയിക്കണം. അവര്‍ പറഞ്ഞ ആരോപണങ്ങളെല്ലാം അവര്‍ തന്നെ തെളിയിക്കട്ടെയെന്നും വിജേഷ് പിള്ള പറഞ്ഞു.






