
ബംഗലുരു: നഗരത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ഒരു തെറ്റ് സംഭവിച്ചാല്‍ സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നും അതുകൊണ്ട് പക്വതയോടെ മുമ്പോട്ട് പോകണമെന്നും തെരുവിലേക്ക് ഉടനില്ലെന്നും പറഞ്ഞു. എന്തോ തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായിരിക്കുന്ന പ്രചരണമാണെന്നും അതില്‍ വാസ്തവമില്ലെന്നും സാമൂഹ്യമാധ്യമങ്ങള്‍ വഴി അഭിജിത് പ്രതികരിച്ചു.
ബംഗലുരു ടൗണ്‍ഹാളിന് മുന്നില്‍ മനുഷ്യചങ്ങല നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന സിജെപിയുടെ പേരില്‍ ഒരു നോട്ടീസ് പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിഷേധം ഉണ്ടായേക്കാവെന്ന് ഒരു നോട്ടീസ് പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ കര്‍ണാടക പോലീസിന് ഒരു രഹസ്യവിവരം കിട്ടുകയും ചെയ്തിരുന്നു. ഇതോടെയാണ് സമരത്തിനെതിരേ പേലീസും തയ്യാറെടുപ്പ് നടത്തിയത്.
ആരെങ്കിലും വന്നാല്‍ അറസ്റ്റ ്‌ചെയ്തു നീക്കുമെന്നും പറഞ്ഞു. നേരത്തേ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ക്യാംപയിന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി വന്നിരുന്നു. ഇതില്‍ ആറുലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചിരിക്കുന്നത്. എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അതിലൂടെ മറ്റുപല സന്ദേശങ്ങള്‍ വന്നേക്കാമെന്നും അഭിജിത് വ്യക്തമാക്കി.






