
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട ബോളിവുഡ് ദമ്പതികളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകള്‍ നൈസയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റെഡ് ലെഹങ്കയില്‍ അതീവസുന്ദരിയായാണ് നൈസ പ്രത്യക്ഷപ്പെടുന്നത്. അമ്മയുടെ ചിരി അതുപോലെ തന്നെ കിട്ടിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
കജോള്‍- അജയ്ദേവ്ഗണ് ദമ്പതികളുടെ മൂത്തമകളാണ് നൈസ. സുഹാന ഖാന്, ആര്യന് ഖാന്, അനന്യ പാണ്ഡെ എന്നിവര്‍ക്കൊപ്പം പല പാര്‍ട്ടികളിലും പങ്കെടുക്കാനെത്തുന്ന നൈസയുടെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
അതേസമയം നൈസയും ഉടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് അഭ്യൂഹങ്ങളുമുണ്ട്. എന്നാല്‍ അവള്‍ക്ക് അഭിനയത്തോട് പാഷനുണ്ടോ എന്ന് അറിയില്ലെന്നും ഇതുവരെ വലിയ താല്പര്യമൊന്നും കാണിച്ചിട്ടില്ലെന്നും കുട്ടികളല്ലേ അവരുടെ ഇഷ്ടങ്ജള് മാറുമെന്നും ഇപ്പോള്‍ അവള് വിദേശത്ത് പഠിക്കുകയാണെന്നുമാണ് മകള്‍ സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് അജയ് ദേവ്ഗണ് പറഞ്ഞത്.
നൈസയെ കൂടാതെ യുഗ് എന്നൊരാണ്കുട്ടിയും ഈ താരദമ്പതികള്‍ക്കുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ ഉന്നതവിഭ്യാഭ്യാസം തുടരുകയാണ് നൈസ.






