മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ എന്നും നിറസാന്നിധ്യമായി നിലനില്‍ക്കുന്ന താരമാണ് അന്തരിച്ച നടന് കൊച്ചിന് ഹനീഫ. കോമഡി, വില്ലന്‍ വേഷങ്ങളിലൂടെ മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായും കൊച്ചിന് ഹനീഫ തന്റെ സാന്നിധ്യം മലയാള സിനിമയില്‍ എന്നും അറിയിച്ചിട്ടുണ്ട്. കൊച്ചിന് ഹനീഫയുടെ ചില സിനിമകളുടെ ഡയലോഗ് ഇന്നും പ്രസിദ്ധമാണ്.
ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലായ ‘മുകേഷ് സ്പീക്കിംഗി’ലൂടെ കൊച്ചിന് ഹനീഫയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. കൊച്ചിന് ഹനീഫയുടെ സ്വഭാവ രീതിയെക്കുറിച്ചും മമ്മൂട്ടിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചുമാണ് മുകേഷ് പറയുന്നത്. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം പലരും കൊച്ചിന് ഹനീഫയെക്കുറിച്ച് സംസാരിക്കണമെന്ന് പറയാറുണ്ടായിരുന്നു എന്ന് പറഞ്ഞാണ് മുകേഷിന്റെ വീഡിയോ തുടങ്ങുന്നത്.
‘‘എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് ഹനീഫിക്ക. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആര്‍ക്കെങ്കിലും അദ്ദേഹത്തോട് എതിര്‍പ്പോ ശത്രുതയോ ഉള്ളതായി അറിയില്ല. എവിടെ ചെന്നാലും അവിടെ ഇഴുകിച്ചേരും. ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുന്ന ആളാണ്....അദ്ദേഹത്തിന്റെ ചിരി വളരെ പ്രസിദ്ധമാണ് മലയാള സിനിമയില്‍. ചെറിയ തമാശയ്ക്ക് അദ്ദേഹം എത്ര വേണമെങ്കിലും ചിരിക്കും. സീരിയസ് ആയ സ്ഥലത്താണെങ്കില്‍ ഹനീഫിക്കയുണ്ടെങ്കില്‍ കാര്യങ്ങള്‍ പറയുന്നത് ഒതുക്കും...ഹനീഫിക്കയെ പറ്റി പറയുമ്പോള്‍ കൂടെ പറയേണ്ട ആളാണ് സാക്ഷാല്‍ മമ്മൂട്ടി. ഇവര്‍ എന്തുകൊണ്ട് സഹോദരന്മാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.
അത്ര മാത്രം സ്നേഹം മമ്മൂക്കയ്ക്ക് ഹനീഫിക്കയോടുണ്ട്, അതിന്റെ എത്രയോ ഇരട്ടി സ്നേഹം ഹനീഫിക്ക പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഹനീഫിക്ക മരിച്ചപ്പോള്‍ മമ്മൂക്ക ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞത്...അദ്ദേഹത്തിന് ആരോഗ്യ സ്ഥിതി സീരിയസാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക കരഞ്ഞത്. വഴക്ക് പറഞ്ഞ് കൊണ്ടായിരുന്നു കരച്ചില്. എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്. അത്രമാത്രം നിഷ്കളങ്കനായ ആളായിരുന്നു മമ്മൂക്ക...’’കൊച്ചിന് ഹനീഫയുടെ വിയോഗത്തെക്കുറിച്ച് നേരത്തെ സലിം കുമാര്‍ ഉള്‍പ്പെടെയുള്ള നടന്മാര് സംസാരിച്ചിരുന്നു. ആത്മസുഹൃത്തായിരുന്ന ഹനീഫ മരിച്ചപ്പോള്‍ തനിക്ക് മരണ വാര്‍ത്ത ടിവിയില്‍ പോലും കാണാന്‍ മനസനുവദിച്ചില്ലെന്നാണ് സലിം കുമാര്‍ പറഞ്ഞിരുന്നു.
2010 ലാണ് കൊച്ചിന് ഹനീഫ മരിക്കുന്നത്. ലിവര്‍ കാന്‍സര്‍ മൂലം ചികിത്സയിലായിരുന്നു നടന്. കൊച്ചിന് ഹനീഫ പറഞ്ഞ മറക്കാനാവാത്ത വാക്കുകളെ പറ്റി നടി ഭാവനയും അടുത്തിടെ സംസാരിച്ചിരുന്നു. ‘നമ്മള് മരിച്ചാല്‍ ഒന്നും മാറുന്നില്ലെന്നും ലോകം പഴയത് പോലെ തന്നെ നീങ്ങുമെന്നും ഹനീഫിക്ക പറഞ്ഞിരുന്നു. അന്ന് അതിനെ പറ്റി ആലോചിച്ചില്ലെങ്കിലും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് ശരിയാണെന്നും തോന്നുന്നു. മക്കളെ പോലെയാണ് താനുള്‍പ്പെടെയുള്ളവരെ ഹനീഫിക്ക ശ്രദ്ധിച്ചിരുന്നത്. ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ ഇദ്ദേഹം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.
മീശമാധവന്, കുഞ്ഞിക്കൂനന്, സൂത്രധാരന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷമാണ് കൊച്ചിന് ഹനീഫ ചെയ്തത്. തമിഴില്‍ ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളിലാണ് നടന് അഭിനയിച്ചത്. സൂത്രധാരനെന്ന ദിലീപ്-മീര ജാസ്മിന് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം കൊച്ചിന് ഹനീഫിക്കയ്ക്ക് ലഭിച്ചു. അഭിനയനത്തിന് പുറമെ ഒരുപിടി സിനിമകള്‍ മലയാളത്തിലും തമിഴിലുമായി കൊച്ചിന് ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ വാത്സല്യമാണ് ഇതില്‍ ശ്രദ്ധേയ സിനിമ.

Comments