
മലയാള ടെലിവിഷന്‍ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. മലയാള സീരിയല്‍ രംഗത്ത് സജീവമായ ഇവരുടെ വിവാഹവും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുത്തതാണ്. 2021 ജൂലൈയില്‍ വിവാഹിതരായ ഇവര്‍ക്ക് ധ്വനി കൃഷ്ണ എന്നൊരു മകള്‍ കൂടിയുണ്ട്. വിവാഹശേഷവും പിന്നീട് കുഞ്ഞായ ശേഷവും മൃദുല സീരിയലില്‍ സജീവമാണ്. രണ്ടുപേരും പ്രേക്ഷകരുമായി കൂടുതല്‍ സംവദിക്കുന്നത് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ്. എല്ലാ വിശേഷങ്ങളും അവരതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങള്‍ ഒന്നിച്ചുള്ള ആദ്യ ട്രെയിന്‍ യാത്രയുടെ സന്തോഷം പങ്കുവെക്കുകയാണ് താരജോടികള്‍. മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് വാങ്ങാനുള്ള യാത്രയിലാണ് ഇരുവരും. ട്രെയിന്‍ യാത്രയും പിന്നീടുള്ള ഓട്ടോറിക്ഷ യാത്രയുമൊക്കെ ചെറിയ രീതിയില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ കാണിക്കുന്നു. കൂടെ രണ്ടാളും അവാര്‍ഡ് സ്വീകരിക്കുന്ന വീഡിയോയും ചേര്‍ത്തിട്ടുണ്ട്. വളരെ സന്തോഷത്തോടെയാണ് താരങ്ങള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ‘‘മികച്ച നടനും നടിക്കുമുള്ള അവാർഡ് ഒരുമിച്ച് നേടാനുള്ള ഞങ്ങളുടെ ആദ്യ ട്രെയിൻ യാത്ര 🥰..’’ എന്നാണ് താരം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. നിരവധിപേരാണ് യുവയ്ക്കും മൃദുലയ്ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്. അതിനൊപ്പം തന്നെ ധ്വനി ബേബി കൂടെയില്ലേ എന്ന സംശയവും ചിലര്‍ ചോദിക്കുന്നത്.
യുവ കൃഷ്ണ മഞ്ഞില്‍ വിരിഞ്ഞ പൂവ്, സുന്ദരി തുടങ്ങിയ സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. മൃദുലയാണെങ്കില് സിനിമയില്‍ നിന്നാണ് സീരിയലിലേക്ക് എത്തിയത്. ഒരുപാട് സീരിയലുകളില്‍ സുപ്രധാന വേഷങ്ങള്‍ മൃദുല ചെയ്തിട്ടുണ്ട്. റാണി രാജയാണ് താരത്തിന്റെ പുതിയ സീരിയല്‍. താരത്തിന്റെ സഹോദരി പാര്‍വതിയും സീരിയലില്‍ അഭിനയിച്ചിരുന്നു. കുടുംബവിളക്ക് സീരിയലിലായിരുന്നു പാര്‍വതി അഭിനയിച്ചിരുന്നത്. പിന്നീട് വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും പാര്‍വതി വിട്ടുനിന്നു.






