
അഡ്വ. സി. ഷുക്കൂറും ഭാര്യയും മഞ്ചേശ്വരം ലോ കാമ്പസ് ഡയറക്ടറുമായ ഷീന ഷുക്കൂറും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം അടുത്തിടെ വീണ്ടും വിവാഹിതരായിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നത് ഇസ്ലാമിക നിയമപ്രകാരം പിതാവിന്റെ മരണാനന്തരം സ്വത്ത് മുഴുവനായും പെണ്മക്കള്ക്ക് കിട്ടാത്ത സാഹചര്യം മറികടക്കാനാണ് വിവാഹം വീണ്ടും രജിസ്റ്റര്‍ ചെയ്തതെന്നാണ്. എന്നാല്‍ ഷുക്കൂറിപ്പോള് വിശദീകരണം നല്‍കിയിരിക്കുന്നത് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായാലുള്ള ഗുണങ്ങളെ കുറിച്ചാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;
ഇസ്ലാം മതാചാര പ്രകാരം നിക്കാഹ് കഴിഞ്ഞവര്‍ വീണ്ടും SMA വകുപ്പ് 15 പ്രകാരം രജിസ്റ്റര്‍ ചെയ്താല്‍
1.ഭര്‍ത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും
2 ഭാര്യയുടെ ഖുല/ ഫസ്ഖ് അവകാശങ്ങള്‍ നഷ്ടപ്പെടും
3 ഭാര്യയ്ക്ക് 1986 ലെ മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല , എന്നാല്‍ Cr PC 125 ബാധകമാകും
4 ഭാര്യയ്ക്ക് 1986 ലെ മുസ്ലിം വിവാഹ മോചന സംരക്ഷണ നിയമം വകുപ്പ് 3 പ്രകാരം ഉള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല , എന്നാല്‍ Cr PC 125 ബാധകമാകും.
സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായാതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ലക്ഷ്മി നഗര്‍ ഹാജി റോഡിലുള്ള വീടിന് മുന്നില്‍ രണ്ട് പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. വനിതാ ദിനത്തിലാണ് അഡ്വ സി ഷുക്കൂറും ഷീന ഷുക്കൂറും ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. അദ്ദേഹത്തിനെ വിമര്‍ശിച്ചുകൊണ്ട് ബുധാനാഴ്ച്ച മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നിരുന്നു.
എന്നാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്നും രണ്ടു പൊലീസുകാര്‍ വീട്ടില്‍ കാവല്‍ നില്കുന്നതില് മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു. ഷുക്കൂര്‍ വക്കീലിനെതിരെ കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധിച്ചിട്ടുണ്ട്.
ഇസ്ലാമിലെ അനന്തരാവകാശ നിയമം പിതാവിന്റെ മരണശേഷം മാത്രമാണ് ബാധകമെന്നും ജീവിത കാലത്ത് സമ്പാദ്യം
മുഴുവന്‍ പെണ്മക്കള്ക്ക് വീതിച്ചു നല്കാന് മതം തടസമല്ലെന്നിരിക്കേ, ഇസ്ലാമിക നിയമം മറികടക്കാന്‍ രജിസ്റ്റര്‍ വിവാഹം എന്ന സാഹസത്തിന്റെ ആവശ്യമില്ലെന്നും കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് കഴിഞ്ഞ ദിവസം ഇറക്കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു






