ദിസ്പുര്‍: കല്യാണ ദിവസം വരന് മദ്യപിച്ചെത്തി മണ്ഡപത്തില്‍ കിടന്നുറങ്ങിയതിനെ തുടര്‍ന്ന് വധു ഇറങ്ങിപ്പോയി. അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം. മദ്യപിച്ചെത്തിയ വരന് മറ്റൊരാളുടെ മടയില്‍ തലവച്ച് ഉറങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടക േതന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യലഹരിയിലെത്തിയ വരനെ മണ്ഡപത്തില്‍ എത്തിച്ചത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ തുടങ്ങുന്നതിന് അല്പം മുന്‍പ് വരന് മയങ്ങിപ്പോകുക ആയിരുന്നു. ഇതിനിടയില്‍ പൂജാരി മന്ത്രം ചൊല്ലി കൊടുത്തെങ്കിലും വരന് ബോധമില്ലാത്തതിനാല്‍ ചുറ്റും നടക്കുന്നത് എന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വധു എണീറ്റ് തനിക്ക് വിവാഹം വേണ്ടന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.
ഒരു മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. നാല്‍ബാരി ടൗണിലാണ് വരന് താമസിക്കുന്നത്. വിവാഹത്തിനെത്തിയ വരന്റെ വീട്ടുകാരില്‍ ഭൂരിഭാഗവും മദ്യപിച്ചാണ് എത്തിയത്. കാറില്‍ നിന്ന് പോലും ഇറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു വരന്. വരന്റെ പിതാവ് അതിലും മോശം അവസ്ഥയിലായിരുന്നു. ഇതെല്ലാം കണ്ടാണ് പെണ്‍കുട്ടി തനിക്ക് വിവാഹം വേണ്ടെന്ന് പറഞ്ഞ് പിന്മാറിയതെന്ന് വധുവിന്റെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു. നിരവധി പ്രതകരണങ്ങളാണ് വീഡിയോ കണ്ട ആളുകള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments