കൊച്ചി∙ എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങൾക്കു കാരണം ചിലരുടെ അഴിമതിയോടുള്ള സ്നേഹമാണെന്ന് നടൻ ശ്രീനിവാസൻ. വിദേശത്തു നിന്നു മെഷിനറി ഇറക്കി മാലിന്യം സംസ്കരിക്കാമെന്നും അതിന്റെ ബൈ പ്രോഡക്റ്റ് മാത്രം തന്നാൽ മതിയെന്നായിരുന്നുവെന്ന തന്റെ സുഹൃത്തും നിർമ്മാതായായിരുന്നു വുമായ ഗുഡ്നെറ്റ് മോഹന്റെ നിർദേശം തള്ളിയതിന് പിന്നിൽ ഇത്തരം അഴിമതി സ്നേഹമാണെന്നും ശ്രീനിവാസൻ പറഞ്ഞു. ഒരു മാധ്യമത്തിനോട്യായിരുന്നു താരത്തിെന്റ പ്രതികരണം
വിദേശത്തുനിന്നു മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യ സംസ്കരിക്കാമെന്നും അതിന്റെ ബൈപ്രോഡക്ട് മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്നൈറ്റ് മോഹൻ മുന്നോട്ടുവെച്ച നിർദേശം. എന്നാൽ പത്ത് ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറ് ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാൽ നഗരസഭ ഇത് അംഗീകരിച്ചില്ല. വർഷങ്ങൾക്ക് മുൻപാണ് നഗരസഭയ്ക്ക് മുന്നിൽ ഗുഡ്നൈറ്റ് മോഹൻ ഈ നിർദേശം മുന്നോട്ടുവെച്ചത്'. ശ്രീനിവാസൻ പറഞ്ഞു.
അതേസമയം, ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചിയില്‍ താമസിക്കുന്ന നിരവധി ചലച്ചിത്ര താരങ്ങള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ പറഞ്ഞിരുന്നു. ഇത്രയധികം മാലിന്യം സംഭരിച്ചുവെക്കുന്നത് കുറ്റകൃത്യം ആണെന്നും കൊച്ചി വിട്ടുപോകാൻ ഇടമില്ലാത്തവർ എന്ത് ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Comments