
കൊച്ചി: 2010 മുതല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും ബ്രഹ്മപുരം പ്ലാന്റിനു മികച്ച പ്രവര്‍ത്തനത്തിനു 2019 ല്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രശംസ.
മാലിന്യനിര്‍മാര്‍ജനം കുറ്റമറ്റ രീതിയിലാണെന്നും പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്നുമാണു എന്‍.ജി.ടി. ദക്ഷിണ മേഖല ചെയര്മാന് ജസ്റ്റീസ് ജ്യോതിമണി മാധ്യമസമ്മേളനത്തില്‍ പ്രതികരിച്ചത്. ഇതോടെ നടപടിയെടുക്കുന്നതില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിന്നോട്ടുപോയി. 2019 ജനുവരിയില്‍ പി.സി.ബി. കൊച്ചി കോര്‍പറേഷനു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു എന്‍.ജി.ടി. ചെയര്‍മാന്റെ പ്ളാന്റ് സന്ദര്‍ശനവും പ്രതികരണവും.
ഇതോടെയാണു തുടര്‍നടപടികള്‍ നിലച്ചത്. വേണ്ടത്ര ഗൗരവത്തോടെയല്ല അധികൃതര്‍ ബ്രഹ്മപുരം പ്ലാന്റിനെ കണ്ടതെന്നു വ്യക്തം. മാലിന്യ സംസ്കരണ പ്ലാന്റ് എന്നാണു പേരെങ്കിലും മാലിന്യങ്ങള്‍ കൂട്ടമായി കൊണ്ടുവന്ന് തള്ളുന്ന പ്രവര്‍ത്തനമാണു നടന്നുവരുന്നത്. ശാസ്ത്രീയ സംസ്കരണം എന്നതു പേരിനുപോലുമില്ല.
മാലിന്യ സംസ്കരണം കാല് നൂറ്റാണ്ടിലേറെയായി പേരില്‍ മാത്രമേ ഉള്ളൂ. എന്നിട്ടും പ്ലാന്റിനു അവാര്‍ഡ് കിട്ടി. ശാസ്ത്രീയമായ മാലിന്യ സംസ്കരണം പുറംമേനി കാണിക്കല്‍ മാത്രമായി. മാറിമാറിയുള്ള ഭരണകാലത്തു ബ്രഹ്മപുരത്ത് മാലിന്യമലകളുണ്ടായി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വെറുതേ കൊണ്ടുപോയി കൂട്ടിയിട്ടു. അതില്‍ തീ പിടിപ്പിക്കുന്നതും കോടികളുടെ ലാഭമുള്ള ഏര്‍പ്പാടായി. കഴിഞ്ഞ രണ്ടര വര്‍ഷത്തെ മാലിന്യമാണു കെട്ടിക്കിടക്കുന്നത്.
ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം പ്രതിമാസം 30-35 ലക്ഷം രൂപ വരെയാണു കോര്പറേഷന് സ്വകാര്യ കമ്പനിക്കു നല്‍കുന്നത്. ശരാശരി 250 ടണ്ണോളം മാലിന്യം സംസ്കരിക്കുന്നുവെന്നാണു കണക്ക്. എന്നാല്‍, സംസ്കരണം കണക്കില്‍ മാത്രം. ഒരു ടണ്ണിനു 1420 രൂപ വീതമാണു അഞ്ചു മുന്‍സിപ്പാലിറ്റികളും മൂന്നു പഞ്ചായത്തും മാലിന്യ നിക്ഷേപിക്കുന്നതിനു കൊച്ചി കോര്‍പറേഷനു നല്‍കുന്നത്. ഇത്തരത്തില്‍ വലിയ വരുമാനമാണു കൊച്ചി നഗരസഭയ്ക്കു ലഭിക്കുന്നത്. എന്നിട്ടും സംസ്കരണം മാത്രം നടക്കുന്നില്ല.
2007 ല്‍ സ്ഥാപിച്ച പ്ലാന്റ് 2009 ല്‍ തകര്‍ന്നുവീണു. അന്നുമുതല്‍ തുടങ്ങിയതാണു ബ്രഹ്മപുരത്തിന്റെ പേരിലുള്ള പണക്കൊയ്ത്ത്. പ്ലാന്റിന്റെ നടത്തിപ്പ് പുറമേ നിന്നുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചു. 12 വര്‍ഷത്തോളം ഒരേ കമ്പനിയാണ് അവിടെ മാലിന്യ സംസ്കരണം നടത്തിപ്പോന്നത്.
നിലനിന്നുപോകാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കു കമ്പനി പണം വാരി നല്കി. ഈ സംരംഭം കോടികള്‍ കീശയിലാക്കാവുന്ന പണിയാണെന്നു തിരിച്ചറിഞ്ഞതോടെ പലര്‍ക്കും പുതിയ മോഹമുദിച്ചു. അങ്ങനെയാണു പുതിയ കമ്പനി വരുന്നത്. മതിയായ പ്രവൃത്തി പരിചയമില്ലെന്ന് എതിര്‍പ്പുണ്ടായിട്ടും അതൊന്നും കണക്കിലെടക്കാതെയാണു പണി ഏല്‍പ്പിച്ചത്.
ബ്രഹ്മപുരം തീപിടിത്ത പ്രദേശത്ത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന തുടരുന്നു. ഇന്നലെ ബംഗളുരു റിജണല്‍ ഡയറക്ടര്‍ ജെ.സി. ബാബു ബ്രഹ്മപുരത്തെത്തി പരിശോധന നടത്തി. കഴിഞ്ഞാഴ്ച ഡോ. ദീപേഷിന്റെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകള്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു സംഭവത്തിന്റെ രൂക്ഷത കണക്കിലെടുത്തു റീജണല്‍






