
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി ഓസ്കര് പുരസ്കാരം ലഭിച്ചതിന് പിന്നാലെ കൂടുതല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ആര് ആര് ആര്. ഓസ്കര് അവതാരകന് ജിമ്മി കിമ്മല്‍ ചിത്രത്തെക്കുറിച്ച് നടത്തിയ പരമാര്‍ശമാണ് വിമര്‍ശനത്തിന് വഴിയൊരിക്കിയത്.
ആര് ആര് ആര് ഒരു ബോളിവുഡ് ചിത്രമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുരസ്കാരവേദിയിലേക്ക് നടന് ഡൈ്വയ്ന്‍ ജോണ്സണ്, നടി എമിലി ബ്ലണ്ട് എന്നിവരെ ക്ഷണിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ജിമ്മി കിമ്മലിന്റെ പരാമര്‍ശം. നാട്ടു നാട്ടു എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും നര്‍ത്തകര്‍ ചുവടുകളുമായെത്തി കിമ്മലിനെ വേദിയില്‍ നിന്ന് മാറ്റുന്നതായിരുന്നു രംഗം.
ആര് ആര് ആര് ഒരു ബോളിവുഡ് ചിത്രമാണെന്ന് ഇതിനിടെയാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കമ്മിലിന്റെ പരാമാര്‍ശം രസികാത്ത ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ കൊണ്ട് പ്രതിഷേധ കടല്‍ തന്നെ തീര്‍ത്തു.
ആര്.ആര്.ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് മത്സരിച്ച് പുരസ്കാരം സ്വന്തമാക്കിയത്. ഈ ഗാനം പുരസ്കാരവേദിയില്‍ അവതരിപ്പിച്ചിരുന്നു. രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയുമായിരുന്നു ഗായകര്‍.
സിനിമയിലും ഇവര്‍തന്നെയാണ് ഗാനം ആലപിച്ചത്. ദീപികാ പദുക്കോണായിരുന്നു ഇവരെ സദസ്സിന് പരിചയപ്പെടുത്തിയത്. ഗാനരചയിതാവ് ചന്ദ്രബോസും സംഗീതസംവിധായകന് കീരവാണിയും ചേര്‍ന്നാണ് നാട്ടു നാട്ടുവിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. ഗാനത്തിന് ചുവടുകള്‍ ഒരുക്കിയത് പ്രേംരക്ഷിതാണ്.






